Friday, March 21, 2025

യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം

താമരശേരി: പൊലിസ്  പരിശോധന ക്കിടയിൽ യുവാവ് എം.ഡി.എം.എ വിഴുങ്ങിയതായി സംശയം. കുടുക്കിലുമ്മാരം സ്വദേശി ഫായിസ് എം.ഡി.എം.എ വിഴുങ്ങിയതായാണ് സംശയം.സംശയത്തെ തുടർന്ന് ഫായിസിനെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

അടുത്തിടെ താമരശേരി അമ്പായത്തോട്ടിൽ എം.ഡി.എം.എയും കഞ്ചാവും അടങ്ങിയ കവർ വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. അമ്പായത്തോട് പള്ളിക്ക് സമീപത്ത് വെച്ച് പൊലിസിനെ കണ്ട ഷാനിദ് കയ്യിലുണ്ടായിരുന്ന എം.ഡി.എം .എ പാക്കറ്റോടെ വിഴുങ്ങുകയായിരുന്നു.. പാക്കറ്റ് വിഴുങ്ങി രക്ഷപ്പെടുകയായിരുന്ന ഷാനിദിനെ പൊലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇയാൾ തന്നെയാണ്  ലഹരി മരുന്ന് പാക്കറ്റുകൾ വിഴുങ്ങിയ വിവരം പറഞ്ഞത്.തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിക്കുകയായിന്നു.ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാൽ പാക്കറ്റുകൾ വയറ്റിൽ പൊട്ടി മരണപ്പെട്ടു.

No comments:

Post a Comment

വേർപാട് കോരങ്ങാട് വി സി മൊയ്തിൻ കുഞ്ഞിഹാജി

താമരശ്ശേരി :കൊരങ്ങാട്ടെ ആദ്യകാല പലചരക്ക് വ്യാപാരിയുമായ    വി സി മൊയ്തിൻ കുഞ്ഞിഹാജി (88 ) നിര്യാതനായി.ഭാര്യ പാത്തുമ്മ മക്കൾ :ഫാസിൽ ( പാച്ചു,റ...