Friday, March 21, 2025

കോവൂരിൽ വൻ എംഡിഎംഎ വേട്ട., അമ്പായത്തോട് സ്വദേശി പിടിയിൽ

പിടിയിലായ ത് എം‍ഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്തെന്ന്

കോഴിക്കോട്: കോവൂരിൽ വൻ എംഡിഎംഎ വേട്ട താമരശ്ശേരിയിലെ പ്രധാന വില്പനക്കാരനെ എക്സൈസ് പിടികൂടി. താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് എന്ന മസ്‌താനാണ് പിടിയിലായത്. താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനാണ് പിടിയിലായതെന്ന് എക്സൈസ് സി ഐ പ്രജിത്ത് എ പറഞ്ഞു. പ്രതി എക്സൈസിൻ്റെ ബ്ലാക്ക് ലിസ്റ്റിൽ പെട്ടയാളാണ്. ലഹരിക്കടിമപ്പെട്ട് കൊലപാതകം നടത്തിയ ആഷിക്ക്, യാസിർ എന്നിവരുമായി പ്രതിയ്ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്താണ് മിർഷാദ് എന്നും സി ഐ പ്രജിത്ത് പറഞ്ഞു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...