Sunday, March 9, 2025

കരിപ്പൂരിൽ വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോ എംഡിഎംഎ പിടികൂടി

കൊണ്ടോട്ടി: കരിപ്പൂരിൽ  വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോ എംഡിഎംഎ പിടികൂടി.മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്

കൊച്ചിയില്‍ ചെറുകിടലഹരി വില്‍പ്പന നടത്തുന്നവര്‍ക്ക് ആഷിഖാണ് ഇത് എത്തിച്ചുനല്‍കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്നാണ് ഇയാളുടെ കരിപ്പൂരുള്ള വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. പിടികൂടിയ എംഡിഎംഎക്ക് 50 ലക്ഷത്തോളം വിലവരും. ഡാൻസാഫും കരിപ്പൂർ പൊലീസും ചേർന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പരിശോധന നടത്തിയത്.



No comments:

Post a Comment

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോ...