Thursday, March 13, 2025

ബസ് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കണം-ഐ.എൻ.ടി.യു.സി

പൂനൂർ:തിരക്കേറിയ പൂനൂരങ്ങാടിയിലെ
താമരശ്ശേരി ഭാഗത്തേക്കുള്ളബസ്  കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയത് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന്
ഐ.എൻ.ടി.യു.സിപൂനൂർ ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു
സ്ത്രീകളും കുഞ്ഞുങ്ങളും
പ്രായം ചെന്നവരും
വിദ്യാർത്ഥികളും
വളരെയധികംദുരിതം അനുഭവിക്കുകയാണ്
കഠിനമായ വെയിലത്തും മഴയത്തുംറോഡ് അരികിൽ നിൽക്കേണ്ട അവസ്ഥ വളരെ ദയനീയമായ കാഴ്ചയാണ്.റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതുമായി രണ്ടു വർഷമായി ഇവിടെ യുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയിട്ട്.റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി വർഷം കഴിഞ്ഞിട്ടും ഇതുവരേ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.അടിയന്തിരമായി ഈ ബസ് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കാൻ തയ്യാറായില്ലെങ്കിൽ ജനകീയ സമരത്തിന് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുമെന്ന് പൂനൂർ ടൗൺ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. മോട്ടോർ തൊഴിലാളി ഫെഡറേഷൻ(ഐ.എൻ.ടി.യു.സി)ജില്ലാ സെക്രട്ടറി ജാഫർ തേക്കും തോട്ടം ഉദ്ഘാടനം ചെയ്തു.ബി.പി അഷ്റഫ് അധ്യക്ഷത വഹിച്ചു.പി.പിഅഷറഫ്, പി.പികാദർ സ്വാഗതം പറഞ്ഞു.ഷബീർ കക്കാട്
മുഹമ്മദ് ,ജബ്ബാർ
എന്നിവർ പ്രസംഗിച്ചു


No comments:

Post a Comment

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോ...