കോടഞ്ചേരി: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടുമുറ്റത്ത് ചാക്കിൽ കെട്ടിവെച്ച കുരുമുളക് മോഷ്ടിച്ചത്. നെല്ലിക്കൽ സ്കറിയയുടെ വീടുമുറ്റത്ത് നിന്നുമാണ് കുരുമുളക് മോഷണം പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.