Thursday, February 27, 2025

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; പത്താം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ

താമരശ്ശേരി:താമരശ്ശേരിയിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തിൽ  പരുക്കേറ്റ പത്താംക്ലാസു വിദ്യാർത്ഥി  ഗുരുതരാവസ്ഥയിൽ .എം ജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകനുമായ മുഹമ്മദ് ഷഹബാസിനാണ്തലക്ക് സാരമായി പരുക്കേറ്റത്.സംഘർഷത്തിലേക്ക് നയിച്ചത് 
കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ "ഫെയർ വെൽ" പരിപാടിയിൽ കൂകിവിളിയാണ്.ഈ അവസരത്തിൽ ട്യൂഷൻ സെൻ്ററിൽ പഠിക്കുന്ന എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിന കുട്ടികൾ കപ്പിൾഡാൻസ് അവതരിപ്പിച്ചു, എന്നാൽ ഫോൺ തകരാറായതിനെ തുടർന്ന് പാട്ട് പാതി വഴിയിൽ നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു., ഈ അവസരത്തിൽ താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു, കൂകിയവരോട് ഡാൻസ് കളിച്ച പെൺകുട്ടി ദേഷ്യപ്പെടുകയും ചെയ്തു.പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ ഇടപെട്ട്  മാറ്റി രംഗം ശാന്തമാക്കി.
എന്നാൽ  എം ജെ സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്നു രൂപീകരിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിൽ സ്കൂളിലെ  കുട്ടികളോട് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ട്യൂഷൻ സെൻ്ററിൽ എത്താൻ ആവശ്യപ്പെട്ടു, അതു പ്രകാരം എം ജെ ഹയർ സെക്കൻററി സ്കൂളിലെ 15 ൽ അധികം കുട്ടികൾ താമരശ്ശേരിയിൽ എത്തിച്ചേർന്നു.ഇവരും താമരശ്ശേരി ഹയർ സെക്കൻ്റി 
സ്കൂളിലെ കുട്ടികളും പരസ്പരം വാക്ക് തർക്കവും ഏറ്റുമുട്ടലും നടന്നു.
ഇതിനിടയിലാണ് മുഹമ്മദ് ഷഹബാസിന് പരുക്കേറ്റത്.
എന്നാൽ പുറത്ത് പരുക്ക് ഇല്ലായിരുന്നു.എന്നാൽ കുട്ടി യെ  ആശുപത്രിയിൽ എത്തിക്കാതെ 
ഏതാനും കൂട്ടുകാർ വീട്ടിൽ ക്കൊണ്ടു വിട്ടു.വീട്ടിൽ തളർന്നു കിടന്ന  ഷഹബാസിസ് എന്താണ് സംഭവിച്ചത് എന്നറിയാൻ വീട്ടുകാർ  മകൻ്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമസംഭവങ്ങളെ കുറിച്ച് അറിഞ്ഞത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹബാസിൻ്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നിലവിൽ അതിതീവൃ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 
സംഭവത്തിൽ നാലു പേർ പോലീസ് കസ്റ്റഡിയിലായതായി. 

.

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...