LATEST

6/recent/ticker-posts

അരിയിൽ ഷുക്കൂർ വധക്കേസ് വിധി ഇന്ന്"

കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും പ്രതികളായ അരിയിൽ ഷുക്കൂർ വധക്കേസിലെ വിധി ഇന്ന്.വിധി എന്താവുമെന്ന് കേരളം ആകാംക്ഷയോടെ യാണ് ഉറ്റു നോക്കുന്നത് എന്നതും ഈ കേസിനെ മറ്റു കേസുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
  ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ എറണാകുളത്തെ സി.ബി.ഐ പ്രത്യേക കോടതി ഇന്ന് കേസിൽ വിധി പറയും.





ഇരുവർക്കും വിധി നിർണായകമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും പ്രതിപട്ടികയിലുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്‍ 32ഉം സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ് 33ഉം പ്രതിയാണ്. ഇരുവർക്കുമെതിരേ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്. കേസിൽനിന്ന് വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഇരുവരുടെയും ഹരജി പ്രത്യേക സി.ബി.ഐ കോടതി തള്ളിയിരുന്നു."


"2012 ഫെബ്രുവരി 20ന് വൈകീട്ട് മൂന്നോടെയാണ് കണ്ണപുരം കീഴറ വള്ളുവൻകടവിൽ 21കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം ചിലർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കീഴറ വള്ളുവൻകടവിലൂടെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഷുക്കൂറിനെ പിടികൂടി പരസ്യ വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്."
 

Post a Comment

0 Comments