താമരശേരി: നൂറ്റാണ്ട് പഴക്കമുള്ള താമരശേരി ആഴ്ചചന്ത നിലനിർത്താനും ,വെഴുപ്പൂർ ആലപ്പടി റോഡിൽ കച്ചവടം പൂർണ്ണമായും നിരോധിക്കാനും,പഞ്ചായത്ത് മേൽനോട്ടത്തിൽ ശുചീകരണം കച്ചവടക്കാർ നടത്താനും താമരശേരി പഞ്ചായത്ത് ഓഫീസിൽ ചേർർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അധ്യക്ഷയായി . വൈസ് പ്രസിഡൻ്റ് നവാസ് ഈർപ്പോണ, സ്ഥിരം സമിതി അംഗങ്ങളായ പി.പി.അബ്ദുൽ ഗഫൂർ, കാവ്യ വി.ആർ, നസീറ ഷരീഫ്, ബ്ലോക്ക് അംഗം പി.ഗിരീഷ് കുമാർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.സി.ഹബീബ് തമ്പി ,പി .എസ് മുഹമ്മദലി, ടി.കെ.അരവിന്ദാക്ഷൻ, എ.അരവിന്ദൻ, എം.സി.നാസിമുദീൻ, ജോൺസൺ ചക്കാട്ടിൽ, അംഗങ്ങളായ ബാബു കുടുക്കിൽ, ബിന്ദു ആനന്ദ്, ആസാദ് കാരാടി, ഷീജ ദിലീപ്, ജ്യോതി , ബബിത, രജിന, രത്നവല്ലി ,അബ്ദുൽ റഷീദ്, ട്രാഫിക് എസ് .ഐ പ്രസാദ്, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
0 Comments