LATEST

6/recent/ticker-posts

കേരളത്തിലെ എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും ; ഒന്ന് അറിഞ്ഞാലോ....?

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ ചെറിയ ശമ്പളം മാത്രമേ ലഭിക്കുകയുള്ളൂ എന്ന് കൂടി അറിയുക 





തിരുവനന്തപുരം: ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളേ സേവിക്കുന്ന നമ്മുടെ പ്രതിനിധികൾക്ക് എത്ര യാണ് ശമ്പളവും,അലവൻസുകളും,ആനൂകൂല്യങ്ങളുമെന്ന് നമുക്ക് ഒന്നു നോക്കി യാലോ?, ,,,,, 

ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ, ഇതുസംബന്ധിച്ച സർക്കാർ നീക്കങ്ങളിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരുമെന്ന റിപ്പോർട്ടുകളും ശ്രദ്ധ നേടുന്നുണ്ട്. എന്നാൽ പുതിയ വർധന സംബന്ധിച്ച അന്തിമ തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന് കൂടി പറയട്ടെ.

നമ്മുടെ കേരളത്തിലെ 140 എംഎൽഎ മാരാണല്ലോ ഉള്ളത്.ഇവർക്ക ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ നിലവിൽ ലഭിക്കുന്ന പ്രതിഫലം എത്രയാണ്? അടിസ്ഥാന ശമ്പളവും വിവിധ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണ്?


കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന കണക്കുകൾ പ്രകാരം എംഎൽഎമാരുടെ പ്രതിമാസ സ്ഥിരം അലവൻസുകൾ ഉൾപ്പെടെയുള്ള തുക 50,000 രൂപയേയുളളൂ.. ഇതിന് പുറമെ കുറഞ്ഞ പ്രതിമാസ യാത്രാബത്തയായി 20,000 രൂപ കൂടി ലഭിക്കുന്നതിനാൽ ആകെ തുക 70,000 രൂപയാകും.

പ്രതിമാസ പ്രതിഫലത്തിനു പുറമേ യാത്ര, ചികിത്സ, ഔദ്യോഗിക ചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങളും എംഎൽഎമാർക്ക് ലഭിക്കുന്നുണ്ട്. നിയമസഭാ സമ്മേളനങ്ങളിലും ഔദ്യോഗിക യോഗങ്ങളിലും പങ്കെടുക്കുന്നതിനുള്ള ദിവസബത്ത, യാത്രാ ചെലവുകൾ, ചികിത്സാ ആനുകൂല്യങ്ങൾ, പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള അലവൻസ് തുടങ്ങിയവയും വ്യവസ്ഥകൾക്കനുസരിച്ച് അനുവദിക്കപ്പെടുന്നു."



പരമാവധി 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും കുറഞ്ഞ പലിശയിൽ 20 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഇതിന് പുറമേ സ്റ്റാഫ് അലവൻസും വിരമിച്ച എംഎൽഎമാർക്കുള്ള പെൻഷൻ വ്യവസ്ഥകളും നിലവിലുണ്ട്."
 


നിലവിലെ സാഹചര്യത്തിൽ ശമ്പള പരിഷ്കരണത്തിനുള്ള പുതിയ നീക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും, വർധനയുടെ തുക, പ്രാബല്യത്തിൽ വരുന്ന തീയതി, മന്ത്രിസഭയുടെ അന്തിമ തീരുമാനം എന്നിവ ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷമേ വ്യക്തത ലഭിക്കൂ"
 

Post a Comment

0 Comments