തെല്‍ അവീവ്: ഇസ്രായേലിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. 120 അംഗ 'നെസറ്റി'ലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഏകദേശം 7.3 ദശലക്ഷം ഇസ്രായേല്‍ പൗരന്മാര്‍ വോട്ട് ചെയ്യാന്‍ യോഗ്യരാണ്. പൊതുവെ ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം കൂടുതലതാണ്.
എന്നാല്‍ ഇത്തവണത്തെ ജനവിധി നിലവിലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് നിര്‍ണായകമായിരിക്കും.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ആയുധമാക്കുന്ന വിഷയങ്ങള്‍ വോട്ടര്‍മാരെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തികള്‍ക്ക് പകരം, പാര്‍ട്ടികള്‍ നോക്കി വോട്ട് നല്‍കുന്ന ഇസ്രായേലികളുടെ ശീലവും പ്രധാന ഘടകമാണ്."
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. ഹമാസ് പ്രത്യാക്രമണത്തെ രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഹമാസ് ആക്രമണത്തില്‍ 1,200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു.
ഈ വീഴ്ച അന്വേഷിക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ ഇതുവരെ ഒരു കമ്മീഷന് പോലും രൂപം നല്‍കിയിട്ടില്ല. ഒക്ടോബര്‍ ഏഴിന് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടന്ന് നെതന്യാഹു സര്‍ക്കാരിന് നേരത്തെ അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിര്‍ബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളാണ് നെതന്യാഹു നേരിടുന്ന രണ്ടാമത്തെ വെല്ലുവിളി. ഇസ്രായേലിലെ സാധാരണ പൗരന്മാര്‍ നിര്‍ബന്ധിതമായും സൈനിക സേവനത്തില്‍ ഏര്‍പ്പെടണം. എന്നാല്‍ അള്‍ട്രാ-ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട യഹൂദന്മാര്‍ക്ക് ഈ സൈനിക സേവനത്തില്‍ ഇളവ് ലഭിക്കുന്നുണ്ട്."
0 Comments