LATEST

6/recent/ticker-posts

പുലർച്ചെ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളൽ; ലോറിയും നാല് യുവാക്കളും പിടിയിൽ

കുന്ദമംഗലം: പുലർച്ചെയുടെ മറവിൽ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഇതിലുണ്ടായിരുന്ന നാല് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.






പെരിന്തൽമണ്ണ സ്വദേശി തോട്ടിപറമ്പിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (22), മണ്ണാർക്കാട് സ്വദേശി പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് നിസാർ (34), കൊണ്ടോട്ടി സ്വദേശി വടക്കേതൊടി വീട്ടിൽ മുഹമ്മദ് ഷബീർ (30), പെരിന്തൽമണ്ണ സ്വദേശി ഷരീഫ് എന്നിവരെയാണ് മാലിന്യം കടത്തിയ ലോറി സഹിതം കുന്ദമംഗലം പോലീസ് പിടികൂടിയത്.




കഴിഞ്ഞ ദിവസം പുലർച്ചെ 1.25-ഓടെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കുന്ദമംഗലം കൊളായിത്താഴത്തെ മൂലത്തോട് മാമ്പുഴയുടെ കൈവഴിയിലുള്ള ചെറിയ തോട്ടിലേക്കാണ് ഇവർ മാലിന്യം തള്ളിയത്. KL 22 A 0056 നമ്പർ ലോറിയിലാണ് നാൽവർ സംഘം മാലിന്യവുമായി എത്തിയത്.

കുന്ദമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഏലിയാസ് വി.കെ, ദേവദാസ്, മാത്യു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിവേക്, ഷമീമ, സിവിൽ പോലീസ് ഓഫീസർ ഷമീർ, ഹോം ഗാർഡ് രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments