LATEST

6/recent/ticker-posts

ബസ് സ്റ്റോപ്പ് പ്രശ്നം രൂക്ഷമാവുന്നു; ഗ്രാമസഭയിൽ സംഘർഷം

പുതുപ്പാടി: അടിവാരത്ത് ബസ് സ്റ്റോപ്പ് പ്രശ്നം രൂക്ഷമാവുന്നു.ഇന്നലെ നടന്ന നാലാം വാർഡ് ഗ്രാമസഭ സംഘർഷത്തിൽ കലാശിച്ചു.ഭിന്നശേഷി കമീഷണറുടെ നിർദേശപ്ര കാരം അടിവാരം അങ്ങാടിയിൽ ഭിന്നശേഷിക്കാർ ക്ക് പ്രത്യേകമായി ബസ് സ്റ്റോപ് അനുവദിച്ചു. അ ങ്ങാടിയിൽ ഭിന്നശേഷി ബസ് സ്റ്റോപ്പിനായി പ്രത്യേകം ബോർഡ് സ്ഥാപിച്ചു.





എന്നാൽ നിലവിലുണ്ടാണ്ടിയിരുന്ന സ്റ്റോറ്റോപ്പുകൾ പുനസ്ഥാപിക്കണമെന്ന് നാലാം വാർഡ് ഗ്രാമസഭയിൽ ആവശ്യമുയർന്നു, സ്റ്റോപ്പ് നിർത്തലാക്കിയ നടപടി ജനങ്ങൾ ചോദ്യം ചെയ്തു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമസഭ തുടങ്ങിയ അവസരത്തിൽ തന്നെ തന്റെ ഭാഗം വിവരിച്ച് സ്ഥലം വിട്ടതായി സ്റ്റോപ്പ് അ കൂലികൾ പറഞ്ഞു. ഇതോടൊ ബഹളം ആരംഭിച്ചു, തുടർന്ന് ഗ്രാമസഭയിൽ വിഷയം അവതരിപ്പിക്കാൻ അവസരം ഒരുക്കാമെന്ന് ഉറപ്പ് പോലീസ് നൽകിയതിനാൽ സഭ വീണ്ടും തുടർന്നു, സ്റ്റോപ്പ് പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യം അനുകൂലിയായ അസീസ് ഗ്രാമ സഭയിൽ വിവരിച്ചു, ഇതിനിടയിൽ പലതവണ പഞ്ചായത്ത് ഭരണസമിതി അനുകൂലികൾ ബഹളം വെച്ച്, വാർഡ് മെമ്പർക്ക് എതിരെ ആരോപണം ഉയർന്നപ്പോൾ പ്രമേയം അവതരിപ്പിക്കാതെ ഗ്രാമസഭ നിർത്തിവെച്ച് വാർഡ് മെമ്പറും സ്ഥലം വിട്ടതായി നാട്ടുകാർ പറഞ്ഞു. വൻ പോലീസ് സന്നാഹത്തോടെയാണ് ഇന്നലെ ഗ്രാമസഭ ചേർന്നത്, കഴിഞ്ഞ ദിവസം അടിവാരം എൽ പി സ്കൂളിൽ ചേർന്ന ഗ്രാമസഭ കയ്യാം കളിയിൽ കലാശിച്ചിരുന്നു.

ഇതിനിടെയാണ് ഭിന്നശേഷിക്കാർക്ക് ബസ്സ് സ്റ്റോപ്പ് അനുവധിച്ച് ഉത്തരവിറങ്ങിയത്.

ഭിന്നശേഷിക്കാർക്ക് ഇനി അടിവാരം അങ്ങാടിയിൽ നിന്ന് ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യാം. ബസ് സ്റ്റാൻഡ് അങ്ങാടിയിൽ നിന്ന് 500 മീറ്ററോളം ദൂരത്ത് ആയതിനാൽ ഭിന്നശേഷിക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൊണ്ടാണ് ഇപ്രകാരം ഒരു നിർ ദേശം ഭിന്നശേഷി കമീഷണർ നൽകിയത്. ഭിന്നശേ ഷിക്കാർക്ക് വേണ്ടി അനുവദിച്ച ബസ് സ്റ്റോപ്പിൽ ബസ് നിർത്തുന്നതിന് ട്രാൻസ്പോർട്ട് അധികൃതർ ക്ക് നിർദേശവും നൽകിയിട്ടുണ്ട്.

വീൽ ചെയർ റൈറ്റ്സ് ഓർഗനൈസേഷൻ (ഡബ്ല്യു. ആർ.ഒ) ജില്ല കമ്മിറ്റിയുടെ പരിശ്രമത്തിൻ്റെ ഫലമാ യാണ് ഇത്തരമൊരു നിർദേശം ഭിന്നശേഷി കമീഷ ണർ പുറപ്പെടുവിച്ചതെന്ന് ഡബ്ല്യു.ആർ.ഒ. പ്രസിഡ ൻറ് ബവീഷ് ബാൽ പറഞ്ഞു.

Post a Comment

0 Comments