LATEST

6/recent/ticker-posts

പിന്നോട്ടെടുക്കുന്നതിനിടെ അച്ഛനരികിലേക്ക് ഓടിയെത്തിയ പിഞ്ചുമകൾ നോവായി, ഹൂറിൻ മഹബൂബിയുടെ വേർപാടിൽ കണ്ണീരോടെ നാട്

കണ്ണൂർ: വീട്ടുമുറ്റത്ത് കളിച്ചുനടക്കേണ്ട പ്രായത്തിൽ അപ്രതീക്ഷിത ദുരന്തത്തിനിരയായി ഒന്നരവയസ്സുകാരി. കണ്ണൂർ തയ്യിലിൽ 
പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഹൂറിൻ മഹബൂബി എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.


വീട്ടുമുറ്റത്ത് പിതാവ് ഷഫ് ഖത്ത് കാർ തിരിക്കുന്നതിനിടെ കുഞ്ഞ് ഓടിവാഹനത്തിനടുത്തേക്ക് എത്തുകയായിരുന്നു. മകൾ അടുത്തെത്തിയത് ശ്രദ്ധയിൽപ്പെടാതെ പിതാവ് കാർ പിന്നോട്ടെടുത്തതോടെയാണ് ദുരന്തമുണ്ടായത്. വാഹനത്തിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പിതാവ് ഷഫ് ഖത്തിനെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തെന്ന കുറ്റം ചുമത്തിയാണ് നടപടി. 

Post a Comment

0 Comments