പാലക്കാട്: മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. കല്ലടി എംഇഎസ് കോളജിലെ കണ്ടാലറിയാവുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 15-ഓളം എംഎസ്എഫ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി. വിദ്യാര്‍ഥികള്‍ മോദിയുടെ ഫോട്ടോയില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ ബിജെപി നേതാവ് ബിജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. ഒക്ടോബര്‍ 13-ന് മണ്ണാര്‍ക്കാട് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു സംഭവമെന്ന് പോലിസ് പറഞ്ഞു.
കലാപ ആഹ്വാനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ പ്രധാനമന്ത്രിയുടെ ചിത്രം കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192 പ്രകാരമാണ് മണ്ണാര്‍ക്കാട് പോലിസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്, ഗാന്ധിജി യുടെ ചിത്രത്തിൽ പരസ്യമായി വെടിയുതിർത്ത നേതാക്കൾക്കെതിരെ ഏത് വകുപ്പ് പ്രകാരമാണ് കേസ് എടുത്തത് എന്നാണ് സാമൂഹ്യ മാധ്യമ ഞങ്ങളിൽ ഉയരുന്ന ചോദ്യം.
0 Comments