താമരശേരി : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വളർത്തുനായയുടെ ചിത്രത്തിനൊപ്പം വാട്സപ്പ് സ്റ്റാറ്റസിൽ ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന മുൻ പഞ്ചായത്ത് അംഗത്തിനെതിരെ ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും അവഹേളിച്ചെന്നും ആരോപിച്ച് ബി.ജെ.പി കട്ടിപ്പാറ ഏരിയ കമ്മിറ്റി നൽകിയ പരാതിയിൽ താമരശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മതവിശ്വാസം വ്രണപ്പെടുത്തി എന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും പ്രതിയുടെ പ്രവർത്തിയിൽ യാതൊരു ദുരുദ്ദേശവും കാണാനാവില്ലെന്നും വിലയിരുത്തി പ്രതിക്ക് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു കുമാരി മുൻകൂർ ജാമ്യം അനുവദിച്ചു.
മുൻ പഞ്ചായത്ത് അംഗവും സി.പി.ഐ.എം പ്രവർത്തകയുമായ വല്ലിക്കെതിരെയാണ് ബി.ജെ.പിയും മറ്റു അനുബന്ധ സംഘടനകളും ചേർന്ന് പരാതി നൽകി പ്രദേശത്ത് മതവിശ്വാസികൾക്കിടയിൽ ശത്രുതയും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു കൊണ്ട് പ്രകടനങ്ങളും പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തിയിരുന്നു, പ്രതിയുടെ ജാമ്യ അപേക്ഷ പൊലീസും പരാതിക്കാരനും എതിർത്തിയിരുന്നെങ്കിലും കേസിലെ വസ്തുതയെ വിലയിരുത്തി കോടതി ജാമ്യഅപേക്ഷഅനുവദിക്കുകയായിരുന്നു, പ്രതിക്കു വേണ്ടി അഡ്വക്കറ്റ് സന്ദീപ് കെടവൂർ, സിപി അബ്ദുൽ റഫീഖ് എന്നിവർ ഹാജരായി.
0 Comments