ജമാഅത്തെ ഇസ്ലാമിക്ക് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നല്കിയതിലും അതൃപ്തി പുകയുന്നു.
വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ഭാഷയിൽ ആണ് വിമർശനങ്ങൾ ഉയരുന്നത്.മതനേതൃത്വങ്ങളുടെ അധികാരക്കൊതിയേയാണ് വിമർശനങ്ങൾ ഏറെയും.
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയില് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗം രംഗത്ത്.
വഖഫ് സ്വത്തുക്കള് കൈകാര്യം ചെയ്യുന്ന പ്രബല വിഭാഗമായ തങ്ങളെ അവഗണിച്ചതായി എപി വിഭാഗം കുറ്റപ്പെടുത്തി.സ ർക്കാർ നീതി പാലിച്ചില്ലെന്നും ഇവർ ആരോപിച്ചു. കൂടാതെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും എപി വിഭാഗത്തിന്റെ ഉപസംഘടനയായ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് പ്രതികരിച്ചു.
സർക്കാർ നിലപാട് അനീതിയും അന്യായവുമാണെന്ന് എപി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരവും പറഞ്ഞു. 'ഇരു സമസ്തകളും ചേർന്ന് നടത്തുന്നത് ഇരുപതിനായിരത്തില് പരം മദ്രസകളും ആയിരത്തോളം ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളുമാണ്. കേരളത്തിലെ വഖ്ഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നതും ഇരു സമസ്തകള് തന്നെ. എന്നിട്ടും പുതുതായി രൂപീകരിച്ച വഖ്ഫ് ബോർഡില് ഇരു സമസ്തകള്ക്കും പ്രതിനിധികളില്ല. സർക്കാർ നിലപാട് അനീതിയും അന്യായവുമാണ്' റഹ്മത്തുള്ള സഖാഫി ഫേസ്ബുക്കില് കുറിച്ചു
വഖഫ് ബോർഡ് പുനഃസംഘടനയില് സമസ്തയിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്. സമസ്ത മുശാവറയില്നിന്ന് പുറത്താക്കിയ മുസ്തഫുല് ഫൈസിയെ ഉള്പ്പെടുത്തിയതാണ് അതൃപ്തിക്കു കാരണം. ജിഫ്രി തങ്ങള്ക്കെതിരായ പരസ്യ വിമർശനത്തെ തുടർന്നായിരുന്നു മുസ്തഫുല് ഫൈസിയെ പുറത്താക്കിയത്. കൂടാതെ ജമാഅത്തെ ഇസ്ലാമിക്ക് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നല്കിയതിലും അതൃപ്തി പുകയുന്നുണ്ട്. എന്നാല് പുതിയ ചെയർമാൻ മായിൻ ഹാജി സമസ്തയുടെകൂടി പ്രതിനിധിയാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എല്ഡിഎഫ് സർക്കാർ നിയമിച്ച കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ടുകൊണ്ടാണ് പുതിയ ബോർഡ് രൂപീകരിച്ചത്. കുറുക്കോളി മൊയ്തീൻ, സിറാസ് ഡി കാപ്സി, തൊടിയൂർ മമ്മദ് കുഞ്ഞ് മൗലവി, സജ്ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുള് മജീദ്, സലാഹി മദീന ബീഗം, മുസ്തഫല് ഫൈസി എന്നിവരാണ് അംഗങ്ങള്. എംഎല്എമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീൻ വഖഫ് ബോർഡില് ഇടംപിടിച്ചത്.
0 Comments