കോഴിക്കോട്: മുസ്ലിം ലീഗിനും,കെ.എം.സി.സിക്കും ഏറെ നാണക്കേട് ഉണ്ടാക്കിയ മോഷണം സംഭവത്തിൽ നടപടിയുമായി നേതൃത്വം.
ഖത്തര്‍ കെഎംസിസിയിലെ മോഷണത്തില്‍ ഖത്തര്‍ കെഎംസിസി പേരാമ്പ്ര മണ്ഡലത്തിലെ റസാഖ് കുന്നുമ്മല്‍ എന്ന റൊട്ടാന റസാഖിനെ പാര്‍ട്ടിയില്‍ നിന്നും കെഎംസിസിയില്‍ നിന്നും പുറത്താക്കി മുസ്ലിം ലീഗ്
കേസിലെ പ്രതിയായ ബാലകൃഷ്ണന്‍ റസാഖിനും മോഷണത്തില്‍ പങ്കുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2025 സെപ്റ്റംബര്‍ 18ന് ഖത്തറിലെ അല്‍ തുമാമയിലെ കെഎംസിസി ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തകര്‍ത്തശേഷം 31 ലക്ഷം റിയാല്‍ കവര്‍ന്നുവെന്നാണ് കേസ്. മോഷണത്തിന് പിന്നാലെ കണ്ണൂര്‍ സ്വദേശി നല്‍കിയ കേസില്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ബാലകൃഷ്ണന്‍. കേസില്‍ നിലവില്‍ ആറ് പ്രതികളാണുള്ളത്. നാലാം പ്രതിയാണ് ബാലകൃഷ്ണന്‍. മറ്റു പ്രതികള്‍ ഒളിവിലാണ്. ഇവരാണ് പാസ്പോര്‍ട്ടും വിസയും ശരിയാക്കി നല്‍കിയതെന്ന് ബാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.
0 Comments