LATEST

6/recent/ticker-posts

ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു; ഒരാള്‍ മ.രിച്ചു.

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മ.രിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന നാലു പേരെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുള്‍ റസാഖാണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുല്‍ റസാഖ് മരിച്ചു. തൃശൂര്‍ ദിശയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്കുമേല്‍ ഇടിച്ചു കയറുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ അമല്‍(22)ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ വടക്കഞ്ചേരി പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Post a Comment

0 Comments