നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ, ജുഡീഷ്യറി തന്നെ പ്രസക്തിയില്ലാത്തതായി മാറും.
ഡൽഹി: നീതിന്യായ വ്യവസ്ഥയിൽ 'കറുത്ത ആടുകൾ' പെരുകുന്നതായും കോടതികൾ ഭൂരിപക്ഷവാദത്തിലേക്ക് നീങ്ങുന്നതായും സുപ്രിം കോടതി മുൻ ജഡ്ജി ദീപക് ഗുപ്ത. ജസ്റ്റിസ് ദി ട്രിബ്യൂണലിൽ എഴുതിയ ലേഖനത്തിലാണ് വളരെ പ്രസക്തമായ വിഷയം കുറിച്ചത്
.എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ആത്മപരിശോധന നടത്തേണ്ടത് ഉയർന്ന തലത്തിലുള്ള ജഡ്ജിമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യായാധിപന്മാരിൽ ഭൂരിഭാഗവും സത്യസന്ധതയും അഖണ്ഡതയുമുള്ള സ്ത്രീപുരുഷന്മാരാണ്, എന്നാൽ ഇതിൽ നിന്ന് വ്യതിചലിക്കുന്നവരുടെ ('കറുത്ത ആടുകളുടെ') എണ്ണം വർധിച്ചുവരികയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഏറ്റവും ഉയർന്ന തലത്തിലുള്ള ന്യായാധിപന്മാർ ആത്മപരിശോധന നടത്തേണ്ടതുണ്ട്. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. ഇത് ചെയ്തേ തീരൂ; കാരണം നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ, ജുഡീഷ്യറി തന്നെ പ്രസക്തിയില്ലാത്തതായി മാറും. അത് ജനാധിപത്യ ഇന്ത്യയുടെ ചരമഗീതമായിരിക്കും. ജനാധിപത്യമില്ലാത്തിടത്ത് ജനങ്ങൾക്ക് ഒരിക്കലും സ്വതന്ത്രരായോ പരമാധികാരത്തോടെയോ ജീവിക്കാനാകില്ല."
0 Comments