LATEST

6/recent/ticker-posts

ആദ്യമായി മർക്കസിൽ എത്തി സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ആദ്യമായി കാരന്തൂർ മർക്കസിൽ എത്തി മുസ്ല‌ിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിനായി സമസ്‌ത എ പി വിഭാഗം ഒരുക്കിയ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് സാദിഖലി ശിഹാബ് തങ്ങൾ മർക്കസിൽ എത്തിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പമുണ്ടായിരുന്നു.








എ പി സമസ്ത‌ നേതാക്കളുമായി സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, എസ്വൈഎസ് സംസ്ഥാന പ്രസിഡൻ്റ് അബ്‌ദുൽ ഹക്കീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലിൽ ബുഹാരി തങ്ങൾ എന്നിവരുമായിരുന്നു കൂടിക്കാഴ്ച. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.*പ്രാദേശികവാർത്തകൾ*





സമസ്ത രണ്ട് വിഭാഗങ്ങളായപ്പോൾ ഇ കെ വിഭാഗത്തിനൊപ്പമായിരുന്നു മുസ്ലിം ലീഗ് നിലകൊണ്ടത്. സമസ്‌തയിലെ പിളർപ്പിന് ശേഷം എ പി വിഭാഗത്തിൻ്റെ ഒരു പരിപാടിയിലും പാണക്കാട് കുടുംബാംഗങ്ങൾ പങ്കെടുത്തിരുന്നില്ല. അടുത്തിടെ പരാമർശത്തിൽ കാന്തപുരത്തെ മുഖ്യമന്ത്രി വി ഡി സതീശൻ അടക്കം തള്ളിപ്പറഞ്ഞപ്പോൾ സാദിഖലി ശിബാബ് തങ്ങൾ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. കാന്തപുരത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സാദിഖലി തങ്ങൾ പറഞ്ഞത്. സ്ത്രീ സുരക്ഷ ലക്ഷ്യംവെച്ചുള്ളതായിരുന്നു കാന്തപുരത്തിൻ്റെ പ്രസ്‌താവന എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്. ഇതിന് ശേഷമാണ് എ പി സമസ്‌ത പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Post a Comment

0 Comments