അപ്ഡേറ്റിങ്-
തിരുവനന്തപുരം:സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ് (84.55%). കോട്ടയത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് (54.24%).
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍), മൂന്ന് ജില്ല പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതെഞ്ഞടുപ്പ് നടന്നത്. ആകെ 126 സ്ഥാനാര്‍ഥകള്‍ ജനപിന്തുണ തേടി.
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തില്‍ 18 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കുമാരി വിജയിച്ചു. ബിന്ദു കുമാരി 533 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി 515 വോട്ടാണ് നേടിയത്. എന്‍ഡിഎക്ക് 21 വോട്ട് ലഭിച്ചു.
കോട്ടയം മീനടം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചീരംകുളം യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി പ്രീത പ്രസാദ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പത്തനംതിട്ട അരുവാപുലം പഞ്ചായത്തിലെ കല്ലേലി ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില സുരേഷ് 112 വോട്ടുകള്‍ക്ക് വിജയിച്ചു.
തൃശൂര്‍ ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം. ഇടതുകോട്ടയില്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.
പാലക്കാട് ചിറ്റൂരില്‍ പരുത്തിക്കാവ് വാര്‍ഡില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തുല്യവോട്ട് നേടി. 433 വോട്ട് വീതമാണ് ഇരു സ്ഥാനാര്‍ഥികളും നേടിയത്. എന്‍ഡിഎക്ക് 28 വോട്ട് കിട്ടി. ഇവിടെ ടോസിലൂടെ വിജയിയെ നിര്‍ണയിക്കും.
Updating
0 Comments