LATEST

6/recent/ticker-posts

ഹജ്ജ് സാങ്കേതിക പഠന ക്ലാസ്

താമരശ്ശേരി:കൊടുവള്ളി,തിരുവമ്പാടി മണ്ഡലങ്ങളിലെ 2027 വർഷത്തെ പരിശുദ്ധ ഹജ്ജിന് തെരഞ്ഞെടുത്തവർക്ക് വേണ്ടി സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി നടത്തിയ ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് തിരുവമ്പാടി മണ്ഡലം MLA സി കെ ഖാസിം ഉത്ഘാടനം ചെയ്തു.ജില്ലാ ട്രൈനിങ് ഓർഗനൈസർ എൻ.പി. സൈദലവി അധ്യക്ഷത വഹിച്ചു. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്മാൻ പുത്തലത്ത് ഹജ്ജ് സാങ്കേതിക ക്ലാസിന് നേതൃത്വം നൽകി. അസിസ്റ്റന്റ് ജില്ലാ ട്രൈനർമാരായ യു.പി അബ്ദുൽ ഹമീദ് മാസ്റ്റർ,അൻവർ കേളോത്ത്,സലീം .ടി, ഹജ്ജ് ഫാക്കൽറ്റി നൗഫൽ മങ്ങാട്,കൂടത്തായി മസ്ജിദുന്നൂർ പ്രസിഡന്റ്  ഖാദിരി ഹാജി,നൂറുൽ ഇസ്ലാം മദ്രസ പ്രസിഡന്റ് ഒ.പി അബ്ദുറഹിമാൻ,നൂറുൽ ഇസ്ലാം മദ്രസ സെക്രട്ടറി കെ.കെ മുജീബ് എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ കൊടുവള്ളി മണ്ഡലം ട്രൈനർ എം.പി.ഹുസ്സയിൻ സ്വാഗതവും തിരുവമ്പാടി മണ്ഡലം ട്രൈനർ പി.അബു ഹാജി മയൂരി നന്ദിയും പറഞ്ഞു .

Post a Comment

0 Comments