കാസർകോട്:യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മ.രിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് ഉദുമ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഹരികൃഷ്ണനെ (32) ആണ് മ.രിച്ച നിലയില്‍ കണ്ടെത്തിയത്. പൊയിനാച്ചി കേന്ദ്രീകരിച്ച് റിക്രൂട്ടിങ് ഏജന്‍സി നടത്തിവരികയായിരുന്ന ഹരികൃഷ്ണനെ ഓഫീസില്‍ തൂങ്ങി മ.രിച്ച നിലയില്‍ കാണുകയായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ ഹരികൃഷ്ണനെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് മേല്‍പ്പറമ്പ് പോലിസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. പരാതിക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഹരികൃഷ്ണനെ ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. (ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)
0 Comments