മക്ക:ഹൂത്തി വിമതരുടെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് വിശുദ്ധ നഗരമായ മക്ക ഉള്‍പ്പെടെയുള്ള സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരദേശ നഗരങ്ങളില്‍ സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കി. മക്കയ്ക്ക് പുറമെ ജിദ്ദ, തായിഫ് ഭരണകൂടങ്ങള്‍ക്കുകീഴിലുള്ള പ്രദേശങ്ങളിലാണ് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയത്. മക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കുന്നത്. പിന്നീട് ഭീഷണി ഒഴിവായതോടെ നിര്‍ദേശം പിന്‍വലിച്ചു
കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന് നേരെ ഹൂത്തികള്‍ തുടര്‍ച്ചയായി നടത്തുന്ന ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. മുന്‍കരുതലിന്റെ ഭാഗമായി മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഇസ്രായേലി പത്രമായ ഹയോം റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ തായിസ് നഗരത്തിന് സമീപമുള്ള ഹൂത്തി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന തിരിച്ചടി നല്‍കിയതായും അധികൃതർ അറിയിച്ചു
രാജ്യത്തിന് നേരെ ഹൂത്തികള്‍ തുടര്‍ച്ചയായി നടത്തുന്ന ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. മുന്‍കരുതലിന്റെ ഭാഗമായി മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഇസ്രായേലി പത്രമായ ഹയോം റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ തായിസ് നഗരത്തിന് സമീപമുള്ള ഹൂത്തി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന തിരിച്ചടി നല്‍കിയതായും വിവരമുണ്ട്.
Also read- ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
തിങ്കളാഴ്ച സൗദിക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ആറ് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. എന്നാല്‍, മക്കയില്‍ അപകടസാധ്യത ഒഴിഞ്ഞതായും ജാഗ്രത തുടരണമെന്നും സൗദി സിവില്‍ ഡയറക്ടറേറ്റ് എക്‌സിലൂടെ (ത) അറിയിച്ചു.
അതേസമയം, മക്കയെ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന സൗദി സഖ്യസേനയുടെ അവകാശവാദം ഹൂത്തികള്‍ തള്ളി. മക്കയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും പഴയ കള്ളവുമാണെന്ന് ഹൂത്തി പൊളിറ്റ് ബ്യൂറോ അംഗം ഹസെം അല്‍ അസദ് വ്യക്തമാക്കി. സൗദി അറേബ്യ ആക്രമണം തുടരുന്നിടത്തോളം കാലം യെമന്റെ തിരിച്ചടിയും ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments