LATEST

6/recent/ticker-posts

ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ കുട്ടനെല്ലൂരില്‍ ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ റോഡിൽ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കുട്ടനല്ലൂര്‍ സ്വദേശി ഷെറിനാണ് മരിച്ചത്. ഇരുമ്പ് കമ്പികളുമായി പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. പുറകില്‍ വരുകയായിരുന്നു ബൈക്ക് യാത്രികന്റെ ദേഹത്ത് കമ്പി കുത്തിക്കയറി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments