_*കോഴിക്കോട്*:ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ_
_നേതൃത്വത്തിൽ കോഴിക്കോട് മലയാള മനോരമ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു._
_സ്വാതന്ത്ര്യദിന ലീവുമായി ബന്ധപ്പെട്ട് പത്ര ഏജൻ്റുമാർക്ക് അവരുടെ അനുവാദമില്ലാതെ വിതരണത്തിനയച്ച പത്ര കെട്ടുകൾ ഓഫീസിന് മുന്നിൽ തിരിച്ചു നൽകി. ധർണ്ണ സമരം എൻ.പി.എ.എ സംസ്ഥാന ട്രഷറർ അജീഷ് വി.പി ഉദ്ഘാടനം ചെയ്തു._
_ജില്ലാ സെക്രട്ടറി കെ.ടി.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പത്മനാഭൻ കന്നാട്ടി, ഐ.പി ഉമ്മർ, മാണി അരങ്ങത്ത്, മുജീബ് കക്കോടി, രാഘവൻ പള്ളിക്കര, സഹദേവൻ ബേപ്പൂര് തുടങ്ങിയവർ നേതൃത്വം നൽകി._
0 Comments