LATEST

6/recent/ticker-posts

പുനരുദ്ധരിച്ചഅടിവാരം ബസ് സ്റ്റാന്റ് ഉദ്ഘാടനം ഇന്ന് (ശനി)

പുതുപ്പാടി :  അടിവാരത്തിന്റെ യാത്രാദുരിതത്തിന്  പരിഹാരമായി നവീകരിച്ച അടിവാരം ബസ് സ്റ്റാന്റ് പ്രവർത്തനസജ്ജമായി.  15-ന് വൈകുന്നേരം 5 ന് സി.കെ. കാസിം എം.എൽ.എ ബസ് സ്റ്റാൻ്റ് ഉദ്ഘാടനം നിർവ്വഹിക്കും. 
42 ലക്ഷം രൂപ ചിലവഴിച്ചാണ്
നവീകരണം പൂർത്തികരിച്ചത്
22 വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും, പിന്നീട് അവഗണിക്കപ്പെട്ടതിനാൽ 
ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ബസ് സ്റ്റാന്റ് യാഡ് നവീകരണം, ഫെസിലിറ്റേഷൻ സെന്റർ, ഹൈമാസ്റ്റ് തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവയ്ക്കായി 42 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് സ്റ്റാന്റ് പുനരുദ്ധരിച്ചത്.  പൊലീസ് ഔട്ട് പോസ്റ്റ്,  വാഷ് റൂം സൗകര്യങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഉടൻ തന്നെ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസും ഇവിടെ പ്രവർത്തനം ആരംഭിക്കുമെന്നും ബസ് സ്റ്റാന്റിലേക്കുള്ള നടപ്പാതകളിൽ  ഇന്‍റർലോക്ക് പാകുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണെന്നും
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ബിജു താന്നിക്കാകുഴി പറഞ്ഞു
ഓഗസ്റ്റ് 16 മുതൽ പ്രാബല്യത്തിൽ വരുന്ന ഗതാഗത ക്രമീകരണങ്ങൾ:
 അടിവാരം വരെ സർവീസ് നടത്തുന്ന സ്വകാര്യ , കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ പ്രവേശിച്ച ശേഷം അടിവാരം അങ്ങാടിയിൽ ആളുകളെ ഇറക്കുകയും, അവിടെ നിന്ന് യാത്രക്കാരുണ്ടെങ്കിൽ കയറ്റി തിരികെ ബസ് സ്റ്റാന്റിൽ വന്ന് പാർക്ക് ചെയ്യേണ്ടതുമാണ്. അടുത്ത സർവീസ് ബസ് സ്റ്റാന്റിൽ നിന്ന് മാത്രമേ ആരംഭിക്കാൻ പാടുള്ളൂ.
വള്ള്യാട്, തുഷാരഗിരി, കോടഞ്ചേരി ഭാഗങ്ങളിലേക്കുള്ള പ്രാദേശിക സർവീസുകൾക്ക് നിലവിലുള്ള സ്റ്റോപ്പുകൾ തുടരും. എന്നാൽ പാർക്കിങ് പൂർണ്ണമായും ബസ് സ്റ്റാന്റിൽ മാത്രമായിരിക്കും. ദീർഘദൂര സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകളും ബസ് സ്റ്റാന്റിൽ മാത്രം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്. അങ്ങാടിയിൽ ഇവ നിർത്താൻ അനുവദിക്കില്ല
ബസ് സ്റ്റാന്റിലേക്കുള്ള യാത്രാതടസ്സം ഒഴിവാക്കാൻ ദേശീയപാതയോരത്ത് അനധികൃതമായി കെട്ടിപ്പൊക്കിയ മുഴുവൻ വഴിയോരക്കടകളും അടിയന്തിരമായി നീക്കം ചെയ്യാൻ ദേശീയപാതാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.

Post a Comment

0 Comments