LATEST

6/recent/ticker-posts

എന്റെ ആധാർ കാർഡ് ഒന്ന് കിട്ടിയാൽ നന്നായിരുന്നു....ആധാര്‍ കാര്‍ഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനില്‍ എത്തി ജയിൽ ചാടിയ പ്രതി.പ്രതിയെ പോലീസ് തിരിച്ചറിഞ്ഞില്ല...

ആലുവ :ആധാര്‍ കാര്‍ഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനില്‍ എത്തി ജയിൽ ചാടിയ പ്രതി,താൻപിടിയിലാവുമെന്ന് ഭയന്നതോടെ സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.



അസം സ്വദേശിയായ മധുർജ്യ സോനേവാല്‍ ആണ് തന്നെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് പൊലീസ് വാങ്ങി വെച്ച ആധാർ കാർഡ് ആവശ്യപ്പെട്ട് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

എന്നാല്‍ സ്റ്റേഷനില്‍ എത്തിയ പ്രതിക്ക്, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തന്നെ തിരിച്ചറിയുമോ എന്ന സംശയം പെട്ടെന്നുണ്ടായി. വീണ്ടും പിടിക്കപ്പെടുമെന്ന് ഭയന്നതോടെ ആധാർ കാർഡിനായി കാത്തുനില്‍ക്കാതെ ഇയാള്‍ അവിടെ നിന്നും അതിവേഗം കടന്നുകളയുകയായിരുന്നു




എന്നാല്‍ സ്റ്റേഷനില്‍ എത്തിയ പ്രതിക്ക്, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തന്നെ തിരിച്ചറിയുമോ എന്ന സംശയം പെട്ടെന്നുണ്ടായി. വീണ്ടും പിടിക്കപ്പെടുമെന്ന് ഭയന്നതോടെ ആധാർ കാർഡിനായി കാത്തുനില്‍ക്കാതെ ഇയാള്‍ അവിടെ നിന്നും അതിവേഗം കടന്നുകളയുകയായിരുന്നു.



ഇന്നലെയാണ് മധുർജ്യ സോനേവാല്‍ ആലുവ സബ് ജയിലില്‍ നിന്നും തടവ് ചാടിയത്. ഇയാള്‍ക്കായി പൊലീസ് ഊർജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ആരെയും അമ്പരപ്പിച്ചുകൊണ്ട് പ്രതി തികച്ചും അപ്രതീക്ഷിതമായി പൊലീസ് സ്റ്റേഷനില്‍ തന്നെ എത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് കൂടുതല്‍ കർശനമാക്കിയിരിക്കുകയാണ്.



ഇന്നലെയാണ് മധുർജ്യ സോനേവാല്‍ ആലുവ സബ് ജയിലില്‍ നിന്നും തടവ് ചാടിയത്. ഇയാള്‍ക്കായി പൊലീസ് ഊർജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ആരെയും അമ്പരപ്പിച്ചുകൊണ്ട് പ്രതി തികച്ചും അപ്രതീക്ഷിതമായി പൊലീസ് സ്റ്റേഷനില്‍ തന്നെ എത്തിയത്.

Post a Comment

0 Comments