LATEST

6/recent/ticker-posts

നിങ്ങളുടെ പഴയ സിം റദ്ദാക്കിയില്ലേ?; ഒമാനിൽ നിരപരാധിയായ മലയാളി ജയിലിലായത് ദിവസങ്ങളോളം"

മസ്കത്ത്: ഉപയോഗിക്കാത്ത സിം കാർഡുകൾ യഥാസമയം റദ്ദാക്കാനും സ്വന്തം പേരിലുള്ള കണക്ഷനുകളുടെ സുരക്ഷ ഉറപ്പാക്കാനും ഓരോ പ്രവാസിയും ജാഗരൂകരാകണമെന്ന്  തെളിയിച്ചു കൊണ്ട് ഒമാനിൽ ഉപയോഗിക്കാത്ത സിം കാർഡിന്റെ പേരിൽ വ്യാജ തട്ടിപ്പ് കേസിൽ കുടുങ്ങി മലയാളി. ‌തിരുവല്ല കോഴഞ്ചേരി സ്വദേശി സാജുവിനാണ് തന്റെ പേരിൽ മുമ്പുണ്ടായിരുന്ന നമ്പർ ഉപയോ​ഗിച്ച് മറ്റൊരാൾ തട്ടിപ്പ് നടത്തിയതോടെ ജയിൽവാസമടക്കം അനുഭവിക്കേണ്ടിവന്നത്. വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന സിം കാർഡ്, ഉപയോഗം നിർത്തിയെങ്കിലും സ്വന്തം പേരിലുള്ള രജിസ്ട്രേഷൻ റദ്ദാക്കാൻ സാജു വിട്ടുപോയിരുന്നു. തുടർന്ന് ടെലികോം കമ്പനി ഈ നമ്പർ മറ്റൊരാൾക്ക് നൽകി. പുതിയ സിം ഉടമ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇൻഷുറൻസിന്റെ പേരിൽ പലരിൽനിന്നായി വൻ തുക തട്ടിയെടുത്ത് മുങ്ങി."
 





വഞ്ചിക്കപ്പെട്ടവരിൽ  ഒരാൾ ഇബ്ര ആർ.ഒ.പിയിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ്, സിം കാർഡിന്റെ ഉടമ സാജുവാണെന്ന് പോലീസ് കണ്ടെത്തുന്നത്. സിം കാർഡ് സാജുവിന്റെ പേരിലായതിനാൽ, തട്ടിപ്പിൽ യാതൊരു പങ്കുമില്ലാതിരുന്നിട്ടും ദിവസങ്ങളോളം അദ്ദേഹത്തിന് പോലീസ് കസ്റ്റഡിയിലും ജയിലിലും കഴിയേണ്ടി വന്നു. സൈബർ കുറ്റകൃത്യങ്ങളിൽ, നമ്പർ ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതാണ് ആദ്യത്തെ നിർണായക തെളിവ്. നിയമനടപടികൾ നീണ്ടതോടെ സാജുവും കുടുംബവും വലിയ മാനസിക-സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്ന് സാമൂഹിക പ്രവർത്തകനായ ഡോ.സജി ഉതുപ്പാൻ വിഷയത്തിൽ ഇടപെടുകയും അധികൃതരുമായി ബന്ധപ്പെട്ട് കേസിന് വേഗത്തിൽ പരിഹാരം കണ്ടെത്താൻ മുന്നിട്ടിറങ്ങുകയുമായിരുന്നു.

Post a Comment

0 Comments