തിരുവമ്പാടി: പഞ്ചായത്തിലെ പുന്നക്കൽ വഴിക്കടവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് രണ്ടര പവനും ഒന്നരലക്ഷം രൂപ വിലമതിക്കുന്ന കാമറയും കവർന്നു. പുന്നക്കൽ വഴിക്കടവിലെ താഴത്ത് വീട്ടിൽ നോയലിന്റെ വീട്ടിൽ ഞായർ പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
5 യുവാക്കളടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments