LATEST

6/recent/ticker-posts

റോഡരികിൽ ആശുപത്രി മാലിന്യങ്ങൾ തള്ളിയത് ആശങ്ക പരത്തി

താമരശ്ശേരി:
റോഡരികിൽ ഗുരുതര ആരോഗ്യഭീഷണിയുയർത്തി ആശുപത്രി മാലിന്യങ്ങൾ തള്ളിയത് ആശങ്ക പരത്തി.


കട്ടിപ്പാറ കോളിക്കൽ - കയ്യൊടിയൻപാറ – ഇരുൾകുന്ന് റോഡിൽ കാരുണ്യ തീരം ട്രാൻസ്ഫോർമറിന് സമീപമാണ് വൻതോതിൽ ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയത്. രക്തവും മൂത്രവും നിറഞ്ഞ സാമ്പിൾ കുപ്പികളും ഉപയോഗിച്ച നൂറുകണക്കിന് സിറിഞ്ചുകളും അടക്കമുള്ള അപകടകരമായ മാലിന്യങ്ങളാണ് ജനവാസ മേഖലയോട് ചേർന്ന റോഡരികിൽ ഉപേക്ഷിച്ചിരിക്കുന്നത്.




മഴക്കാലത്ത് രോഗപ്പകർച്ചയ്ക്ക് സാധ്യതയേറെയുള്ള സമയത്ത് ഇത്തരം ഹാനികരമായ മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് തള്ളിയത് പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

Post a Comment

0 Comments