LATEST

6/recent/ticker-posts

വിലക്കയറ്റത്തിന് പരിഹാരം,40 കഴിഞ്ഞവര്‍ പഞ്ചസാര കഴിക്കരുത് -ബിജെപി മന്ത്രി

പഞ്ചസാരയുടെ വില വളരെ കൂടുതലായിരിക്കണം....






പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചര്‍ച്ച തുടരുന്നതിനിടെ ന്യായീകണ പരാമര്‍ശവുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവര്‍ഗീയ. പഞ്ചസാരയുടെ വില ഇനിയും ഉയരണമെന്നാണ് തന്റെ അഭിപ്രായമെന്നും 40 വയസിന് മുകളിലുള്ളവര്‍ പഞ്ചസാര കഴിക്കരുതെന്നും,പൂര്‍ണമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് മധ്യപ്രദേശ് പാര്‍ലമെന്ററി കാര്യ മന്ത്രി കൂടിയായ വിജയവര്‍ഗീയയുടെ പരാമര്‍ശം. മധുരപലഹാരങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും താന്‍ മധുരം കഴിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.


പഞ്ചസാരയുടെ വില വളരെ കൂടുതലായിരിക്കണമെന്നാണ് താന്‍ പറയുന്നത്' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. കുട്ടികള്‍ക്ക് സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി കുറഞ്ഞ നിരക്കില്‍ പഞ്ചസാര ലഭ്യമാക്കാമെന്നും പ്രായമായവര്‍ക്ക് പഞ്ചസാര നല്‍കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 40 വയസിന് മുകളിലുള്ളവര്‍ പഞ്ചസാര ഒഴിവാക്കണമെന്നും ഇടയ്ക്കിടെ ശര്‍ക്കര ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ 40 കഴിഞ്ഞവര്‍ പഞ്ചസാര കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നുണ്ടെന്നും വിജയവര്‍ഗീയ അവകാശപ്പെട്ടു. പഞ്ചസാര വില ഉയരുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. ഉത്സവ സീസണ്‍ അടുത്തിരിക്കെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്.

Post a Comment

0 Comments