ന്യൂഡൽഹി: പതിവായി ഉപയോഗിച്ചിരുന്ന നാല് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ പിൻവലിച്ചത്. ഇതോടെ 299 രൂപ പ്ലാൻ ഉൾപ്പെടെയുള്ള ചില പ്ലാനുകളുടെ ഉപയോക്താക്കൾക്ക് സമാന ആനുകൂല്യങ്ങൾ ലഭിക്കാൻ ഇനി കൂടുതൽ തുക നൽകേണ്ടിവരും.
രാജ്യവ്യാപകമായി 299, 579, 619, 649 രൂപ നിരക്കിലുള്ള നാല് പ്ലാനുകളാണ് പിൻവലിച്ചത്.
299 രൂപ പ്ലാനിന് പകരം ഇനി 349 രൂപ പ്ലാൻ
ഏറ്റവും ശ്രദ്ധേയമായ മാറ്റം 299 രൂപ പ്ലാനിലാണ്. 28 ദിവസത്തെ കാലാവധിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റ നൽകിയിരുന്ന 299 രൂപ പ്ലാൻ ഇനി ലഭ്യമല്ല.
പകരം ലഭിക്കുന്ന പ്രധാന ഓപ്ഷൻ 349 രൂപ പ്ലാനാണ്. ഇതിൽ 28 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. എന്നാൽ പഴയ പ്ലാനെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് 50 അധികം നൽകേണ്ടിവരും.
കൂടുതൽ വിലയുള്ള പ്ലാനുകളിലേക്ക് മാറ്റം
മിഡ്-റേഞ്ച് വിഭാഗത്തിലെ ചില പ്ലാനുകളും എയർടെൽ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഉപയോക്താക്കൾക്ക് ലഭ്യമായ വിലനിരക്കുകളുടെ എണ്ണം കുറഞ്ഞു.
0 Comments