LATEST

6/recent/ticker-posts

സ്പെയിൻ ലോക ചാംപ്യന്മാർ

എക്‌സ്ട്രാ ടൈമിലെ ഗോളിൽ സ്പെയിൻ ലോക ചാംപ്യന്മാർ. 106 ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തു നിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. സ്കോർ (1–0). മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. അതേസമയം, 117 ാം മിനിറ്റിൽ മെസ്സിയിലൂടെയാണ് മത്സരത്തിൽ ആദ്യമായി അർജന്റീന ഗോൾശ്രമം നടത്തിയത്. മത്സരത്തിൽ ആകെ രണ്ട് ഗോൾശ്രമങ്ങളാണ് നടത്തിയത്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി."

Post a Comment

0 Comments