LATEST

6/recent/ticker-posts

വന്‍ കുതിപ്പുമായി സ്വര്‍ണം

കൊച്ചി: സംസ്ഥാനത്ത്  സ്വര്‍ണവില കുതിച്ചു യർന്നു. ഗ്രാമിന് 210 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,430 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 1680 രൂപയുടെ വര്‍ധനയുണ്ടായി 1,07,440 രൂപയായാണ് വില ഉയര്‍ന്നത്. 18കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന്റെ വില 11,035 രൂപയായും പവന്‍േറത് 88,280 രൂപയായുമാണ് വില ഉയര്‍ന്നത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. രണ്ടാഴ്ചക്കിടയിലെ ഉയര്‍ന്ന നിരക്കിലേക്കാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം അടുക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ ഇന്ന് 1.6 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായി. ഔണ്‍സിന് 4,139.64 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.7 ശതമാനം വര്‍ധിച്ചു. 4,144.20 ഡോളറായാണ് നിരക്കുയര്‍ന്നത്.

Post a Comment

0 Comments