LATEST

6/recent/ticker-posts

പാളയം മാർക്കറ്റിന് സമീപം യുവാവ് കൊല്ലപ്പെട്ട കേസ്; പ്രതി വലയിൽ?"

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിന് സമീപം യുവാവ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതി അന്വേഷണസംഘത്തിന്റെ വലയിലായി .പാളയം പുതിയ കോവിലകം പറമ്പിൽ ബി. ബിജു (38) ഞായറാഴ്ച പുലർച്ച കൊല്ലപ്പെട്ട കേസിലാണ് പ്രതി വലയിലായത്. യുവാവിൻ്റെ ബന്ധുവാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന.പ്രതിയെ ഇന്ന്  അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.






വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് സൂചന. ടൗൺ അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി തിങ്കളാഴ്ച രാവിലെ സിറ്റി പൊലീസ് കമീഷണർ എ.പി ഷൗക്കത്തലി വ്യക്തമാക്കിയിരുന്നു. ലഹരി മാഫിയയാണ് കൊലക്ക് പിന്നിലെന്ന കുടുംബത്തിന്റെ ആരോപണം കമീഷണർ തള്ളി."



ശരീരത്തിൽ 45 കുത്തുകൾ ഏറ്റാണ് ബിജു മരിച്ചത്. 18 കുത്തുകളും കഴുത്തിലായിരുന്നു. മൂർച്ചയുള്ള കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇത്ര ക്രുരമായ കൊലപാതകമായിട്ടും ഒരു നിലവിളിയുടെ ശബ്ദം പോലും ഉയർന്നതായി ആരും കേട്ടില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു."









ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. സ്വന്തം വീടിനോട് ചേർന്ന് കുടുംബത്തിന്റെ തന്നെ മറ്റൊരു ഒറ്റമുറി വീട്ടിലാണ് ബിജു താമസിച്ചിരുന്നത്.

ക്ഷീരകർഷകനായ ബിജു പശുവിനെ കറക്കാൻ പുലർച്ച ഉണരാത്തത് ശ്രദ്ധയിൽപ്പെട്ട അമ്മ ബേബി മകൻ ഉറങ്ങുന്ന മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്"
 
 .






Post a Comment

0 Comments