എഥനോൾ ഇന്ധനത്തിൻ്റെ ഉൽപാദനം വ്യാപകമായി ആരംഭിച്ചതോടെ പഞ്ചസാര വില യും കുതിച്ചു ഉയർന്നു.
കഴിഞ്ഞയാഴ്ച വരെ 44 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് ഇപ്പോൾ വില 51 രൂപയാണ്. കേരളത്തിലേക്ക് പ്രധാനമായും പഞ്ചസാര എത്തുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന പഞ്ചസാരക്കാണ് ഇപ്പോൾ വില കൂടിയിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയിൽ നിന്ന് എത്തുന്ന പഞ്ചസാരക്ക് പൊതുവേ തമിഴ്നാട്ടിൽ ഉത്പാദിപ്പിക്കുന്നതിനേക്കാൾ വില കുറവാണ്. ഇ 20 പെട്രോളിനായി എഥനോൾ ഉത്പാദിപ്പിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്."
അടുത്ത ഏഴുമാസം പഞ്ചസാരയുടെ വില കുറയില്ല എന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. ബേക്കറികളിലും ചായയ്ക്കും പല ഹാരങ്ങൾക്കും വില കൂടാനും സാധ്യതയുണ്ട്."കരിമ്പു സീസൺ അല്ലാത്തതും,ഉള്ള സ്റ്റോക്കുകൾ എഥനോളിനായി മാറ്റി യതുമാണ് പഞ്ചസാര ഉൽപാദനം ഗണ്യമായി കുറയാൻ കാരണം.
0 Comments