LATEST

6/recent/ticker-posts

സിജെപിയെ പിന്തുണക്കുന്നവരെ വിവാഹം ചെയ്യല്ലേ' .......

തങ്ങൾ ക്ക് എതിരു നിൽക്കുന്ന വരേ ഏത് വിധേനയും തകർത്തു കളയും എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട്  സംഘ്പരിവാറിന്റെ ക്യാമ്പയിന്‍. സിജെപിയെ പിന്തുണക്കുന്ന ഒരു ആണ്‍കുട്ടിയെ പോലും വിവാഹം കഴിക്കരുതെന്നും അവര്‍ വഞ്ചിക്കുമെന്നും വലത് പ്രൊഫൈലുകള്‍ പറയുന്നു.ജന്തര്‍ മന്തറില്‍ തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭം തകര്‍ക്കാനാണ്  പുതിയ ക്യാമ്പയിനുമായി സംഘ്പരിവാര്‍ പ്രൊഫൈലുകൾ രംഗത്ത് വന്നത്.






കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തി വീശുന്ന പൊലീസിനെ തടയുന്ന പെണ്‍കുട്ടിയും ഡല്‍ഹിയിലെ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് മുംബൈയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ് വാഹനം തടയുന്ന യുവതിയുമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്.

വികാരഭരിതമായി മാധ്യമങ്ങളോട് പ്രതികരിച്ച 16കാരിയും രക്ഷിതാക്കള്‍ക്കൊപ്പം സമരവേദിയിലെത്തിയ അഞ്ച് വയസ് പോലും തികയാത്ത പെണ്‍കുട്ടികളും സമാനമായി ശ്രദ്ധിക്കപ്പെട്ടിരുന്നു
 

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയ വിദ്യാര്‍ഥികള്‍ രാജ്യത്തെ വഞ്ചിക്കാന്‍ കഴിയുന്നവരാണെന്നാണ് സംഘ്പരിവാറിന്റെ പ്രചാരണം. അങ്ങനെയുള്ള യുവാക്കളെ വിവാഹം ചെയ്താല്‍ ഭാവിയില്‍ നിങ്ങളും വഞ്ചിതരാക്കാന്‍ സാധ്യതയുണ്ടെന്ന് പെണ്‍കുട്ടികളെ വിശ്വസിപ്പിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്."


.

bharat_unfiltered108 എന്ന പ്രൊഫൈലിലാണ് ഇത്തരത്തിലൊരു പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സിജെപി സമരത്തെയും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ സിനിമാ താരങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഇൻഫ്ലുവൻസർമാരെയും അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഈ പേജില്‍ കാണാനാകും.






ഇത്തരം പോസ്റ്റുകള്‍ക്ക് താഴെ ബിജെപിയെ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. ബിജെപിയെ അനുകൂലിക്കുന്നവരെ വിവാഹം ചെയ്താല്‍ അവര്‍ ഭാവിയില്‍ എപ്പോഴും ഉത്തരവാദിത്തങ്ങളില്‍ നിന്ന് തലയൂരുമെന്നും ഒഴികഴിവുകള്‍ പറയുമെന്നുമാണ് ഒരു കമന്റ്.

Post a Comment

0 Comments