ജയ്പൂർ:രാജസ്ഥാനിലെ ജയ്പൂരിൽ സ്വത്തും ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലിയും കിട്ടാൻ അമ്മയെ കൊന്ന മകൾ പിടിയിൽ. ആയുഷി (23), ബന്ധുക്കളായ ആറ് പേരുമാണ് പിടിയിലായത്.
പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45കാരി നീരജ് ശർമയാണ് ജൂലൈ മൂന്നിന് കൊല്ലപ്പെട്ടത്. അമിത വേഗത്തിലെത്തിയ സ്കോർപിയോ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നീരജ് ശർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് പോലീസിൽ പരാതി നൽകാനും അതിലൂടെ മകൾ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചതും. ഭർത്താവ് വിജയ് കുമാർ ശർമയുടെ മരണത്തിന് ശേഷം ആശ്രിത നിയമനത്തിലൂടെ നീരജ് ശർമയ്ക്ക്
ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്കായി ജോലി ലഭിച്ചിരുന്നു.
അച്ഛന്റെ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശർമ ഇതിന് അനുവാദം നൽകിയില്ല. ഇത് ആയുഷിയെ കടുത്ത സമ്മദത്തിലാക്കിയിരുന്നു
തുടർന്ന് സർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ വണ്ടി ഇടിപ്പിച്ചു
കൊല്ലിക്കുകയായിരുന്നു യുവതി. ഏഴ് ലക്ഷം രൂപയാണ് ആയുഷി അമ്മയെ കൊലപ്പെടുത്താ
നായി നൽകിയത്. അമ്മയെ കൊലപ്പെടുത്തിയാൽ ആശ്രിത നിയമനത്തിലൂടെ ജോലി തനിക്ക് ലഭിക്കുമെന്നും അതോടൊപ്പം കുടുംബസ്വത്തുക്കൾ സ്വന്തമാക്കാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ.
പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45കാരി നീരജ് ശർമയാണ് ജൂലൈ മൂന്നിന് കൊല്ലപ്പെട്ടത്. അമിത വേഗത്തിലെത്തിയ സ്കോർപിയോ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നീരജ് ശർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് പോലീസിൽ പരാതി നൽകാനും അതിലൂടെ മകൾ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചതും. ഭർത്താവ് വിജയ് കുമാർ ശർമയുടെ മരണത്തിന് ശേഷം ആശ്രിത നിയമനത്തിലൂടെ നീരജ് ശർമയ്ക്ക്ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്കായി ജോലി ലഭിച്ചിരുന്നു.
അച്ഛന്റെ ജോലി ചെയ്യാൻ ആയുഷി താൽപര്യം കാണിച്ചിരുന്നു. എന്നാൽ നീരജ് ശർമ ഇതിന് അനുവാദം നൽകിയില്ല. ഇത് ആയുഷിയെ കടുത്ത ദേഷ്യത്തിലാക്കിയിരുന്നു.
0 Comments