ഉണ്ണി കുളം:കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവനും ഉണ്ണികുളം അഗ്രോ സർവീസ് സെൻ്ററും സംയുക്തമായി സംഘടിപ്പികുന്ന ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉൽഘാടന ചടങ്ങ്
ബഹുമാനപ്പെട്ട ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ കെ അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയിൽ
ബഹു. ബാലുശ്ശേരി നിയോജക മണ്ഡലം എം. എൽ. എ. ശ്രീ വി ടി സൂരജ് അവർകൾ നിർവഹിച്ചു. കൃഷി ഓഫീസർ ഡോ. ശ്രീലക്ഷ്മി എം എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇസ്മയിൽ കുറുമ്പൊയിൽ ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം വിത്ത് വിതരണം ഉദ്ഘാടനം നടത്തി. ബാലുശ്ശേരി ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ശ്രീ. മുഹമ്മദ് ഫൈസൽ പദ്ധതി വിശദീകരണം നടത്തി. പ്രസ്തുത ചടങ്ങിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സഫിയ ടീച്ചർ , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പുഷ്പ ടീച്ചർ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി സാജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ആർ കെ ഇബ്രാഹിം മാസ്റ്റർ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ റ്റി അഭിജിത്ത്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ നിജില്‍ രാജ്, ശ്രീ ശബരീശൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, കാർഷിക വികസന സമിതി പ്രതിനിധി ശ്രീ. കെ കെ നാസർ മാസ്റ്റർ, ഉണ്ണികുളം അഗ്രോ സർവീസ് സെന്റർ സെക്രട്ടറി ശ്രീമതി ഫാത്തിമ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസി. കൃഷി ഓഫീസർ ശ്രീമതി ടി ഡി ശ്രീദേവി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
0 Comments