LATEST

6/recent/ticker-posts

നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയിട്ട് അബോർഷൻ ചെയ്യാൻ നമ്മളോട് പറയുന്ന ഏർപ്പാട്...’ -പി.എം ശ്രീയിൽ മന്ത്രി ബഷീർ

നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയിട്ട് അബോർഷൻ ചെയ്യാൻ നമ്മളോട് ആവശ്യപ്പെടുന്ന ഏർപ്പടാണിതെന്നും നിങ്ങളാണ് ഈ പദ്ധതിയുടെ 'ബാപ്പ'യെന്നും എൽ.ഡി.എഫാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും പി.എം ശ്രീ പദ്ധതിയിൽ പ്രതിപക്ഷത്തിന്‍റെ നിലപാടുകളെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർനിയമസഭയിൽ  പറഞ്ഞു.







ഇക്കാര്യത്തിൽ ആത്മാർഥമായി നെഞ്ചത്ത് കൈവെച്ച് സംസാരിക്കാൻ ഭരണപക്ഷത്തിന് സാധിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏതുവിധത്തിൽ നടപ്പാക്കണമെന്നത് യു.ഡി.എഫ് ചർച്ചചെയ്ത്‌ തീരുമാനിക്കുമെന്ന് ബഷീർ നേരത്തെ പറഞ്ഞിരുന്നു. പി.എം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സർക്കാറിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.






 പൊതുതാൽപര്യമനുസരിച്ച് കരാർ റദ്ദാക്കാനോ നിർത്തലാക്കാനോ ഉള്ള അവകാശം കേന്ദ്രത്തിനു മാത്രമാണുള്ളതെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി മറുപടി നൽകിയിരുന്നു"

Post a Comment

0 Comments