കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോകുന്ന പ്രിയദര്‍ശിനി ബസില്‍ വാക്കേറ്റം. ബെൽ വലിച്ചു പൊട്ടിച്ചു.ബസ് മാറി കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്‌നമുണ്ടാക്കിയത്
ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം. വാക്കേറ്റത്തിന് പിന്നാലെ സ്ത്രീകള്‍ ബസിന്റെ ബെല്‍ വലിച്ചു പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകുന്നേരം കോഴിക്കോട് കോവൂരില്‍വച്ചാണ് സംഭവമുണ്ടായത്. കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള ടൗൺ ടു ടൗൺ ബസില്‍ മൂന്ന് സ്ത്രീകളും കയറി. നടക്കാവ് ഭാഗത്തേക്ക് പോകേണ്ടിയിരുന്ന സ്ത്രീകളാണ് അബദ്ധത്തില്‍ ഈ ബസില്‍ കയറിയത്. എന്നാല്‍ ബസ് നടക്കാവ് വഴിക്ക് പകരം മെഡിക്കല്‍ കോളേജ് റൂട്ടിലാണ് സര്‍വീസ് നടത്തിയത്.
കോവൂര്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്ക് വഴിതെറ്റിയ വിവരം സ്ത്രീകള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ബസ് നിര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ഇതേച്ചൊല്ലി ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടാവുകയുമായിരുന്നു.തർക്കം ജീവനക്കാർക്ക് നേരെ അസഭ്യവർഷവും ഭീഷണി യും അവസാനം ബെൽ വലിച്ചു പൊട്ടിക്കലിലുമാണ് കലാശിച്ചത്.ടൌണ്‍ റ്റു ടൌണ്‍ ബസ് ആയതിനാല്‍ അടുത്ത സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്താൻ സാധിക്കൂ എന്ന് കണ്ടക്ടര്‍ വ്യക്തമാക്കി. വനിത കണ്ടക്ടറാണ് ബസിലുണ്ടായിരുന്നത്.
സ്ത്രീകള്‍ ബഹളമുണ്ടാക്കുകയും ബസിന്‍റെ ബെല്ല് തകര്‍ക്കുകയും ചെയ്തു എന്നാണ് കണ്ടക്ടറുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ വനിത കണ്ടക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
0 Comments