LATEST

6/recent/ticker-posts

താമരശേരി താലൂക്ക് ആശുപത്രി സൂപ്രന്റും ,നഴ്സിംങ്ങ് സ്റ്റാഫും തമ്മിൽ പോര് മൂർദ്ധന്യത്തിൽ, ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി നഴ്സുമാർ

ആശുപത്രിയിൽ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.ആശുപത്രി വികസന സമിതിയും, ബ്ലോക്ക് പഞ്ചായത്തും നോക്കൂ കുത്തി യായി മാറിയെന്നും നാട്ടുകാർ പറയുന്നു.



 
താമരശേരി: താലൂക്ക് ആശുപത്രി സൂപ്രന്റും  ,നഴ്സിംങ്ങ് സ്റ്റാഫും തമ്മിൽ പോര് മൂർദ്ധന്യത്തിൽ. ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി നഴ്സുമാർ . 

 ആശുപത്രിയിൽ വനിത നഴ്സിംഗ് ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന സൂപ്രന്റിനെതിരെ നടപടികൾ സ്വീകരിക്കുക, ആശുപത്രിയിൽ ജീവനക്കാർക്ക് സമാധാനപരമായി ജോലി സാഹചര്യം ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.


 കഴിഞ്ഞ ഏതാനും മാസങ്ങളായി താമരശേരി ആശുപത്രിയിലെ നേഴ്സിങ് ജീവനക്കാരോട് പ്രതികാര മനോഭാവത്തോടുകൂടിയാണ് സൂപ്രന്റ് പെരുമാറുന്നതെന്നും, അദ്ദേഹത്തിൻ്റെ  അഴിമതിക്ക് കൂട്ടുനിൽക്കാൻ തയ്യാറാവാത്ത നഴ്സുമാരെ നിരന്തരം മീറ്റിങ്ങുകളിൽ പരസ്യമായി ശാസിക്കുകയുംഭീഷണിപ്പെടുത്തുകയും മോശമായ രീതിയിൽ സംസാരിക്കുകയും നിരന്തരം അന്യായമായ കാരണങ്ങൾ ഉന്നയിച്ച് വിശദീകരണം ചോദിക്കുന്ന സാഹചര്യവുംനിലനിൽക്കുന്നു.സർക്കാർ ഉത്തരവിൽ പ്രകാരം നഴ്സിംഗ് സൂപ്രന്റ്ഓഫീസ്അധികാരപരിധിയിൽ വരുന്ന ഹാജർ പുസ്തകങ്ങൾ ആകെ തൻ്റെ ഇഷ്ടക്കാർക്ക് തോന്നുംപടി ഉപയോഗിക്കാനുള്ള സംവിധാനം ആക്കി  മാറ്റിയതായും, ഹാജർ പുസ്തകങ്ങൾ കൈകാര്യം ചെയ്യാൻ അർഹതപ്പെടാത്ത ഓഫീസ് അറ്റൻഡന്റ് ഡ്രൈവർ, നഴ്സിംഗ് ഓഫീസർ എന്നിവരെ ഹാജർ പുസ്തകത്തിൻറെ ചുമതല ഏൽപ്പിക്കുകയും ആയത് ചോദ്യം ചെയ്ത നഴ്സുമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായി .നിരവധി തവണ ഈ വിഷയവുമായി ബന്ധപ്പെട്ട് സൂപ്രന്റുമായു ജില്ലാ മെഡിക്കൽ ഓഫീസറുമായും ചർച്ച നടത്തിയെങ്കിലും യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും, സർക്കാർ ആശുപത്രിയെ തകർക്കാനും ആശുപത്രിയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റാനും അനുവദിക്കാത്ത നഴ്സുമാരെയാണ് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും,  മാനസിക പീഡനം മൂലം പല നഴ്സുമാരും ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെനേരിടുന്നസാഹചര്യമുണ്ടെന്നും, നഴ്സുമാർക്കെതിരെ അന്യായമായി നിരന്തരമായി ഉയർത്തുന്ന കള്ളപരാതികൾ പിൻവലിച്ച് സമാധാനപരമായ ജോലി സാഹചര്യം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ നടത്തിയത്.

 സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി ഷീന  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ സിന്ധു  അധ്യക്ഷയായി .ജില്ലാ സെക്രട്ടറി പ്രജിത്ത് ,സംസ്ഥാന കമ്മിറ്റി അംഗം എബിന്ദു ,  ജില്ലാ ട്രഷറർ കെ.കെ സജിത സംസാരിച്ചു 


എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നായിരുന്നു ആശുപത്രി സൂപ്രന്റ്  ഡോ.ഗോപാലകൃഷ്ണൻ്റെ പ്രതികരണം.ആശുപത്രിയിൽ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.ആശുപത്രി വികസന സമിതിയും, ബ്ലോക്ക് പഞ്ചായത്തും നോക്കൂ കുത്തി യായി മാറിയെന്നും നാട്ടുകാർ പറയുന്നു.