LATEST

6/recent/ticker-posts

ഇന്ന് മുതൽ ‌പ്രവാസിക്ക് പാസ് പോർട്ട് പൊള്ളും, ഗൾഫിൽ കുത്തനെ ഉയർത്തി ഇന്ത്യൻ പാസ്പോർട്ട് നിരക്ക്

പാസ്പോർട്ട് പുതുക്കാൻ മാത്രം 11,600 രൂപ 



ദുബൈ: ഇന്ന് മുതൽ ഗൾഫിലും ഇന്ത്യൻ പാസ്പോർട്ടിന് പൊള്ളുന്ന നിരക്ക് നിലവിൽ വന്നു. കേന്ദ്ര സർക്കാർ പാസ്പോർട്ട് ഫീസ് വർധിപ്പിച്ചതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു.ഗൾഫിൽ പാസ്പോർട്ട് പുതുക്കാൻ 11,600 രൂപയോളം ചെലവഴിക്കണം.ഇതുവരെ  യു.എ.ഇയിൽ 285 ദിർഹമായിരുന്ന സാധാരണ പാസ്പോർട്ടിന്റെ നിരക്ക് 450 ദിർഹമായി ഉയർത്തിയതോടെ  ഇരട്ടിയോളമാണ് വർധനവ് വരുത്തിയത് 







"നാട്ടിൽ 1500 രൂപയായിരുന്ന സാധാരണ പാസ്പോർട്ടിന്റെ ഫീസ് 2,500 രൂപയായി ഉയർത്തിയപ്പോൾ, ഗൾഫിൽ അതേ സേവനത്തിന് 11,600 രൂപയോളം ചെലവ് വരും. കുട്ടികളുടെ പാസ്പോർട്ടിന്റെ നിരക്ക് 190 ദിർഹത്തിൽ നിന്ന് 325 ദിർഹമായി വർധിക്കും. പാസ്പോർട്ട് നഷ്ടപ്പെടുകയോ, നാശം നേരിടുകയോ ചെയ്താൽ അത് പുതുക്കി കിട്ടുന്നതിനുള്ള നിരക്ക് 570 ദിർഹത്തിൽ നിന്ന് 900 ദിർഹമായി വർധിപ്പിച്ചു.

60 പേജുള്ള പാസ്പോർട്ടാണെങ്കിൽ നിരക്ക് ഇതിലും കൂടും. തൽകാൽ സേവനങ്ങളുടെ നിരക്കും വർധിപ്പിപ്പിട്ടുണ്ട്. പൊള്ളുന്ന ഈ ഫീസ് നിരക്കിന് പുറമേ, ICWF ഫണ്ട്, പാസ്പോർട്ട് സേവനം നൽകുന്ന കമ്പനിക്കുള്ള സർവീസ് ചാർജ് എന്നിവ കൂടി നൽകി വേണം ഗൾഫിൽ പ്രവാസികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ. പാസ്പോർട്ട് നിരക്കിന് പുറമേ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ നിരക്ക് 95 ദിർഹത്തിൽ നിന്ന് 145 ദിർഹമായും ഉയർത്തി. എമർജൻസി സർട്ടിഫിക്കറ്റിന്റെ നിരക്ക് 60 ദിർഹമായി തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്."
 

Post a Comment

0 Comments