സംസ്കാര ചടങ്ങുകളിൽ ഒരു സേവാഭാരതിയേയും കണ്ടില്ലെന്നു മറുപടി യുമായി സാമൂഹ്യ മാധ്യമങ്ങളിൽ പൊങ്കാല
ഉപ്പള: രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വ്യക്തിയുടെ സംസ്കാര ചടങ്ങുകളുടെ പേരില്‍ രാഷ്ട്രീയ ലാഭമെടുക്കാൻ മുസ്‌ലിം ലീഗും ജനപ്രതിനിധികളും ശ്രമിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് എം എല്‍ അശ്വിനി ആരോപിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു നിർധന കുടുംബത്തിൻ്റെ അവസ്ഥയെ ചൂഷണം ചെയ്യാനാണ് ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ശ്രമിക്കുന്നതെന്ന് അവർ ഫേസ്ബുക്കില്‍ കുറിച്ചു.
സേവാഭാരതിയാണ് ചെലവ് വഹിച്ചത്
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച വ്യക്തിയുടെ ഭൗതികദേഹം സംസ്കരിക്കുന്നതിനുള്ള സാമ്പത്തിക ചെലവ് താങ്ങാൻ അദ്ദേഹത്തിൻ്റെ കുടുംബത്തിന് സാധിക്കുമായിരുന്നില്ല. ഈ ദയനീയാവസ്ഥ കാരണമാണ് കുടുംബാംഗങ്ങള്‍ ജനപ്രതിനിധികള്‍ക്ക് മൃതദേഹം വിട്ടുനല്‍കാൻ തയ്യാറായത്. തുടർന്ന് ഈ വ്യക്തിയുടെ ഭൗതികദേഹം സംസ്കരിക്കാനുള്ള മുഴുവൻ ചെലവുകളും വഹിച്ചതും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതും സേവാഭാരതിയാണെന്ന് എം എല്‍ അശ്വിനി വ്യക്തമാക്കി.
സത്യാവസ്ഥ ഇതായിരിക്കെ, സംസ്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍ പകർത്തി ഇതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും തങ്ങള്‍ ഏറ്റെടുത്തുവെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്താനാണ് മുസ്‌ലിം ലീഗിൻ്റെ നേതാക്കളും ജനപ്രതിനിധികളും ശ്രമിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് കുറ്റപ്പെടുത്തി. ലീഗ് നേതൃത്വം നടത്തിയ ഇത്തരം പരാമർശങ്ങളും പ്രസ്താവനകളും യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്നും അവർ പറഞ്ഞു. അനാഥമായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ മൃതദേഹങ്ങള്‍ സംസ്കരിക്കുക എന്നത് ഏതൊരു ജനപ്രതിനിധിയുടെയും സ്വാഭാവിക ഉത്തരവാദിത്തം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
ബി.ജെ.പി നേതാവിൻ്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ ഭാഷയിൽ പലരും വിമർശിച്ച് രംഗത്തെത്തി.ആംബുലൻസിൽ കൊണ്ട് വരുന്നതും സംസ്കരിക്കുന്നതും സേവാഭാരതി യും ബി.ജെ.പി നേതാക്കളുമാണെന്ന് ഇപ്പോഴാണ് മനസ്സിലായത് എന്നാണ് ഒരു കമന്റ്..... എട്ട് കാലി മമ്മൂഞ്ഞിന് അൽപ്പം കൂടി മാന്യത ഉണ്ട് എന്നും ഒരു യുവതി പറയുന്നു.ഹിന്ദുവിന്റെ രക്ഷ കരുടെ തനിനിറം പുറത്ത് വരുന്നത് സമൂഹത്തിന് നന്നായി തന്നെ അറിയാം പിന്നെ ഉടായിപ്പ് ഉണ്ടാക്കി അതിൽ മലക്കം മറിച്ചിൽ നടത്തിയാൽ അത് മലയാളികൾ ക്ക് നന്നായി തന്നെ മനസ്സിലാക്കാൻ കഴിയും എന്നാണ് മറ്റൊരു കമന്റ്..... ഒന്നും തന്നെ ചെയ്യാൻ ശ്രമിക്കാതെ നാണം കെട്ട പ്പോൾ വലിയ നുണയുമായി രംഗത്ത് വന്നത് ഞങൾ വിശ്വസിച്ചു പേരെ..... ഏതെങ്കിലും ഒരാൾക്ക് എങ്കിലും താങ്കൾ അടക്കമുള്ള വർ എന്തെങ്കിലും ഒരു നക്കാപ്പിച്ച യുടെ സഹായം ചെയ്തിട്ടുണ്ടോ എന്ന് തുടങ്ങിയ പ്രതികരണങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നു