LATEST

6/recent/ticker-posts

താമരശ്ശേരി,വ്യാപാരി ജനറൽ ബോഡി യോഗം അലസി പിരിഞ്ഞു

താമരശ്ശേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് ഇന്ന് നടത്തിയ ദ്വൈവാർഷിക ജനറൽ ബോഡി യോഗം അധികാര വടം വലി യിൽ നിർത്തി വെച്ചു.വ്യാപാര ഭവനിൽ രാവിലെ ആരംഭിച്ച യോഗം പുതിയ ഭരണസമിതി യെ  തെരഞ്ഞെടുക്കുന്നതിൽ ആദ്യം സമവായത്തിലെത്തിയിരുന്നെങ്കിലും അവസാനം സമവായം പാളിയതോടെ അലസിപ്പിരിയുകയായിരുന്നു.ജില്ലാ നേതാക്കൾ അടക്കം പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ നിലവിലെ പ്രസിഡൻ്റിനെ തന്നെ അടുത്ത ടേമിലും പ്രസിഡൻ്റ് ആയി തന്നെ നിലനിർത്താനും, ജനറൽസെക്രട്ടറി യെ ജില്ലാ കൗൺസിലേക്ക് അയക്കാനും മായിരുന്നു ധാരണ.ഏകദേശം ധാരണയുമായി സമവായത്തിൽ എത്തിയെങ്കിലും ഒരു വിഭാഗം നിലവിലെ ജനറൽ സെക്രട്ടറി യെ ജില്ലാ കൗൺസിലേക്ക് തെരഞ്ഞെടുക്കുന്നതിൽ എതിർത്തു.ഇതിന് പിന്നിൽ നിലവിലെ പ്രസിഡൻ്റും അദ്ദേഹത്തിൻ്റെ അനുയായികളും മാണെന്ന് ആരോപണം ശക്തമാണ്.ഇതോടെ യോഗം മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥ വന്നതോടെ അടുത്ത ഒരു ദിവസത്തെ ക്ക് മാറ്റിവച്ചു അവസാനിപ്പിച്ചു.കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഏറെ ബഹളവും പ്രശ്നവും ഉണ്ടായിരുന്നെങ്കിലും നറുക്കെടുപ്പിൽ ഒരു  വോട്ട്  ഭൂരിപക്ഷ പത്തിൽ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുകയായിരുന്നു.അന്ന്പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ച നിലവിലെ ജനറൽ സെക്രട്ടറി പരാജയപ്പെട്ടെങ്കിലും  തുടർന്ന് അന്ന് ഉണ്ടാക്കിയ സമവായം പ്രകാരം നിലവിലുള്ള ജനറൽ സെക്രട്ടറിയെ ,ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കുകയായിരുന്നു.
ഇതിനിടയിൽ യുവ ജന വിഭാഗത്തിലും ഇരു ചേരിയിലായി താമരശ്ശേരി യിലെ വ്യാപാരികൾ മാറി.ഇന്നത്തെ സംഭവത്തെ തുടർന്ന് യുവ ജന വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവിന്റെ നേതൃത്വത്തിൽ സമാന ചിന്താഗതി ക്കാരായവരുടെ യോഗം നടക്കുമെന്ന് അറിയുന്നു.നിലവിലെ പ്രസിഡൻ്റ്, ജനറൽസെക്രട്ടറി എന്നിവരെ ഒഴിവാക്കി പുതിയ ഭരണസമിതി നിലവിൽ വരാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം വ്യാപാരികൾ.