LATEST

6/recent/ticker-posts

ഉംറ യാത്രക്കാർ സഞ്ചരിച്ച ബസ് കത്തിനശിച്ചു; യാത്രക്കാർ അൽഭുത കരമായി രക്ഷപ്പെട്ടു

കണ്ണൂര്‍: ഉംറ യാത്രക്കാർ സഞ്ചരിച്ച ബസ് കത്തിനശിച്ചു, യാത്രക്കാർ അൽഭുത കരമായി രക്ഷപ്പെട്ടു .
 മട്ടന്നൂര്‍ ശിവപുരത്താണ്  ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത്.ബസ് പൂര്‍ണമായും കത്തി നശിച്ചു. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്താണ് അപകടം.ഉംറ തീര്‍ത്ഥാടകരുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.


Also read- സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം നടത്തുന്നവരടങ്ങിയ സമുദായം,ജിഫ്രി തങ്ങളെ അധിക്ഷേപിച്ച്‌ ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു 





തീപിടുത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന ചില കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരായ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇവര്‍ പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടുകയായിരുന്നു.