LATEST

6/recent/ticker-posts

അങ്ങനെ മാധ്യമ ജിഹാദും....

കോഴിക്കോട്: കൃഷിമന്ത്രി ടി. സിദ്ദീഖിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ മാധ്യമ ജിഹാദ് എന്ന് ആർ.വി ബാബു.ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉന്നയിച്ച ത്.


"കെ.എം. ബഷീർ മരിക്കാനിടയായ സംഭവത്തിൽ ബോധപൂർവ്വമല്ലാത്ത മരണത്തിന്റെ ഉത്തരവാദിയെന്ന് ആരോപിച്ച് ഒരു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് ജനാധിപത്യവിരുദ്ധവും ധിക്കാരപരവുമാണെന്ന് ആർ.വി. ബാബു പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമൻ കേസിൽ പ്രതിയാണെങ്കിലും, കോടതി കുറ്റക്കാരനാണെന്ന് വിധിക്കാത്ത കാലത്തോളം നിയമപരമായി അദ്ദേഹം കുറ്റക്കാരനല്ല.

ശ്രീറാമിനെതിരെ മാധ്യമപ്രവർത്തകർ ഉയർത്തുന്ന പ്രതിഷേധത്തിന് പിന്നിൽ ഇസ്‌ലാമിക തീവ്രവാദ അജണ്ടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ആലപ്പുഴ കലക്ടറായി ശ്രീറാമിനെ നിയമിച്ചപ്പോൾ മുസ്‌ലിം തീവ്രവാദികളുടെ പ്രതിഷേധത്തെ തുടർന്ന് പിണറായി സർക്കാർ അദ്ദേഹത്തെ മാറ്റിയത് ഇതേ സ്വാധീനം മൂലമാണെന്ന് ആർ.വി. ബാബു ആരോപിച്ചു."
 

ഒരുവശത്ത് സിദ്ദീഖ് കാപ്പനെ സംരക്ഷിക്കാൻ ശ്രമിക്കുകയും, മറുവശത്ത് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ രൂപം
മന്ത്രി ടി സിദ്ധിക്കിനൊപ്പം വാർത്ത സമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്ര വർത്തകർ ഉയർത്തിയ പ്രതിഷേധം തികച്ചും ജനാധിപത്യവിരുദ്ധവും ധിക്കാരവുമാണ് . തൻ്റെ ജോലിയുടെ ഭാഗമായിട്ടാണ് ശ്രീറാം മന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ എത്തിയത് . ഒരു മാധ്യമ പ്രവർത്തകൻ മരിക്കാനിടയായത് ശ്രീറാമാണെന്ന ആരോപണമാണ് മാധ്യമപ്രവർത്തകർക്കുള്ളത്"
 

എന്നാൽ അദ്ദേഹം ഇപ്പോൾ ഒരു കുറ്റാരോപിതൻ മാത്രമാണ് എന്ന സത്യം മാധ്യമ പ്രവർത്തകർക്കറിയാത്തതല്ല . ഏതെങ്കിലും ഒരു കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് ഈ സമയം വരെ വിധിക്കാത്തിടത്തോളം നിയമവ്യവസ്ഥയിൽ അയാൾ കുറ്റക്കാരനല്ല . ഇസ്‍ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആലപ്പുഴ കളക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സർക്കാർ മാറ്റിയത് മുസ്ലീം തീവവാദികൾ നടത്തിയ പ്രതിഷേധത്തെതുടർന്നായിരുന്നു.


മാധ്യമ രംഗത്ത് ജമാഅത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ തെളിയുന്നത് .

ഒരു വശത്ത് ഭീകരവാദത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിക് കാപ്പനെ സർവ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുകയും മറുവശത്ത് ബോധപൂർവ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിൻ്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്ന് പറയാതെ വയ്യ

"