നിരപരാധി കളെ കുടുക്കാൻ മഹാരാഷ്ടയിലെ ബുല്‍ദാനയില്‍ പോലീസ് ഔദ്യോഗികമായി മ.രിച്ചതായി പ്രഖ്യാപിച്ച് കൊ.ലപാതകക്കുറ്റം ചുമത്തി പിതാവിനെയും സഹോദരനെയും ജയിലിലടച്ച സംഭവത്തിൽ യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ സ്റ്റേഷനിലെത്തി.
ശിവാനി കല്‍മേക്കർ എന്ന യുവതിയാണ് മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ ജീവനോടെ മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്.
കഴിഞ്ഞ ഏപ്രിലിലാണ് ബുർഹാൻപൂർ ജില്ലയില്‍ നിന്നും ശിവാനിയെയും സുഹൃത്തായ അരുണ്‍ ദാദു കല്‍മേക്കറിനെയും കാണാതാവുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ ജല്‍ഗാവ് ജാമോദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രജുര അണക്കെട്ടിന് സമീപം ഭാഗികമായി ക.ത്തിക്കരി.ഞ്ഞ നിലയില്‍ ഒരു സ്ത്രീയുടെ മൃ.തദേഹം കണ്ടെത്തി. ശാസ്ത്രീയമായ പരിശോധനയോ, ഡിഎൻഎ ടെസ്റ്റോ നടത്താതെ ഈ മൃ.ത.ദേഹം ശിവാനിയുടേതാണെന്ന് മഹാരാഷ്ട്ര പോലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാനിയുടെ പിതാവ് ബാപുരം കല്‍മേക്കർ, സഹോദരൻ അജയ് കല്‍മേക്കർ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു .
ശിവാനിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ ഖക്നാർ പോലീസ് നടത്തിയ സമാന്തര അന്വേഷണത്തിലാണ് നാസിക്കിന് സമീപം അരുണും ശിവാനിയും ഒന്നിച്ച് താമസിക്കുന്നതായി കണ്ടെത്തിയത്. പിന്നീട് ഇരുവരെയും മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
നിരപരാധികളായ ബാപുരനെയും അജയെയും ജയിലിലടച്ച മഹാരാഷ്ട്ര പോലീസിന്റെ നടപടിക്കെതിരെ ബുർഹാൻപൂരിലും പരിസര പ്രദേശങ്ങളിലും ജനരോഷം ശക്തമാവുകയാണ്.പോലീസിനെതിരെ കുടുംബം പരാതി നൽകും.