ഗൂഗിള്‍ പേയുടെ ഒമ്പതാം വാർഷികം പ്രമാണിച്ചുള്ള ഓഫർ എന്ന നിലയിൽ വാട്‌സ് ആപ്പില്‍ വ്യാജ ഓഫർ വ്യാപകമായി പ്രചരിക്കുന്നതിൽ മുന്നറിയിപ്പു മായി സൈബർ വിദഗ്ധർ
.കഴിഞ്ഞ ഒരാഴ്ചയായാണ് ഇത് മിക്ക വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും എത്തിയിട്ടുളത്. വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഗൂഗിള്‍ പേ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ 6,000 രൂപ ബാലൻസായി നല്‍കുന്നു എന്നാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഞങ്ങള്‍ക്ക് അത് ഇപ്പോള്‍ ലഭിച്ചു. നിങ്ങള്‍ക്കും കിട്ടിയിട്ടുണ്ടോ എന്ന് നോക്കാനാണ് സന്ദേശത്തില്‍ തുടർന്ന് പറയുന്നത്. അത് പരിശോധിക്കാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന നിർദേശത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സന്ദേശം വ്യാജമാണെന്ന് ഗൂഗിള്‍ പേ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . പണം അക്കൗണ്ടിലേക്ക് നല്‍കുന്ന ഒരു ഓഫറും ഗൂഗിള്‍ പേ നല്‍കാറില്ലന്നും അധികൃതർ…